കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ് ചൈല്‍ഡ് ലൈന്‍വഴി പരാതി നല്‍കിയത്. സ്ഥാപനത്തില്‍നിന്ന് അവധിക്കായി വീട്ടിലെത്തിയ കുട്ടികളില്‍ ഒരാള്‍ മാതാപിതാക്കളോട് ദുരനുഭവം പങ്കുവച്ചതോടെയാണ് വിവരം പുറത്തായത്. സ്ഥാപനത്തിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്ന് കുട്ടിയുടെ മൊഴിയില്‍ വ്യക്തമാക്കി. ഇതേ സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ത്ഥികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവില്‍പ്പോയി. പെരുമ്പാവൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


















































