മൂവാറ്റുപുഴ: ഇലക്ടിക് വയര്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ടിക് വയറുകള്‍ മോഷണം നടത്തിയ കേസില്‍ മുളവൂര്‍ പേഴക്കാപ്പിള്ളി എസ് വളവ് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍ അര്‍ഷാദ് മോഷണ മുതലുകള്‍ വാങ്ങിയ മൂവാറ്റുപുഴ വാഴപ്പിള്ളി ഭാഗത്ത് ആക്രി കട നടത്തി വരുന്ന മുളവൂര്‍ പുന്നോപടി കൂരിക്കാവ് കളപ്പുരയില്‍ ഷാനവാസ് എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജ്‌ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് പ്രതികള്‍ മോഷണം നടത്തിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് അര്‍ഷാദ്. ആക്രി കടയില്‍ നിന്നും മോഷണമുതലുകള്‍ കണ്ടെടുത്തു. എസ് ഐ മാരയ എം എം ഉബൈസ് , സി ആര്‍ രഞ്ചു മോള്‍, പോള്‍ മാത്യു, വി സി സജി , എ എസ് ഐ കെ എസ് ഷിനു ,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ശ്രീജു രാജന്‍, കെ റ്റി നിജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


















































