Connect with us

Hi, what are you looking for?

CHUTTUVATTOM

കനത്ത മഴ: കോതമംഗലം താലൂക്കില്‍ വ്യാപക നാശനഷ്ടം; ഗ്രാമങ്ങളും ആദിവാസി ഊരുകളും ഒറ്റപ്പെട്ടു, കണ്‍ട്രോള്‍ റൂം തുറന്നു

കോതമംഗലം: കനത്ത മഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തും, കുടമുണ്ട പാലവും, മണിക്കിണര്‍ പാലവും വെള്ളത്തിനടിയിലായി. കുട്ടമ്പുഴ പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പൂയംകുട്ടി ഗ്രാമം ഒറ്റപ്പെട്ടു. ബ്ലാവനയില്‍ വെള്ളം ഉയര്‍ന്ന് ജങ്കാര്‍ സര്‍വീസ് അസാധ്യമായതോടെ നിരവധി ആദിവാസി മേഖലകള്‍ ഒറ്റപ്പെട്ടു. ഉറിയംപെട്ടി, വെള്ളാരംകുത്ത്, വാരിയം ,കുഞ്ചിപ്പാറ, തലവച്ചപാറ, തേര തുടങ്ങിയ ഉന്നതികളും, മണികണ്ഠന്‍ചാല്‍, കല്ലേലിമേട് എന്നീ മലയോര ഗ്രാമങ്ങളുമാണ് ഒറ്റപ്പെട്ടത്. കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ അങ്കണവാടിയുടെ മതില്‍ ഇടിഞ്ഞു വീണു. കോതമംഗലം താലൂക്കിലെ പുഴകളും തോടുകളുമെല്ലാം നിറഞ്ഞൊഴുകുകയാണ്. കുട്ടമ്പുഴ, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ 50-ലധികം വീടുകളില്‍ വെള്ളംകയറി. സാധനസാമഗ്രികള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചു. വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്. നിരവധി റോഡുകളില്‍ വെള്ളംകയറി ഗതാഗതവും മുടങ്ങി. കോതമംഗലം ടൗണില്‍ അരമനപ്പടയില്‍ റോഡില്‍ വെള്ളംകയറി.

കുരൂര്‍തോടും കരകവിയുന്ന നിലയിലാണ്. പരീക്കണ്ണി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം 20ലധികം വീടുകളില്‍ വെള്ളംകയറി. വള്ളക്കടവ്, കമ്പിമുള്ള്, തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. വീടുകളില്‍ നിന്ന് സാധന സാമഗ്രികള്‍ മാറ്റാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. സിദ്ദിഖ് നേതൃത്വം നല്‍കി. കുടമുണ്ട പാലത്തിന് സമീപത്തെ കടകളിലും വെള്ളംകയറിയിരുന്നു. കുട്ടമ്പുഴ അട്ടിക്കളത്ത് പത്തോളം വീടുകളില്‍ വെള്ളംകയറി. കുട്ടമ്പുഴയിലെ പാലത്തില്‍ തങ്ങിനിന്ന മരം ഫയര്‍ഫോഴ്‌സ് എത്തി മുറിച്ചുനീക്കി. മണ്ണിടിച്ചില്‍ ഭീഷണിനേരിടുന്ന സത്രപ്പടിയിലെ വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. നേര്യമംഗലത്ത് വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. പലയിടത്തും വീടിന്റെ സംരക്ഷണഭിത്തികള്‍ ഇടിഞ്ഞിട്ടുണ്ട്. തലക്കോട് പുത്തന്‍കുരിശില്‍ വനം വകുപ്പിന്റെ തടിഡിപ്പോക്ക് സമീപം വടക്കേക്കര എല്‍സിയുടെ വീട്ടിന് മുകളിലേക്ക് മരം വീണു. തലക്കോട് വെള്ളാപ്പാറ ശാന്തിഭവനില്‍ അമല്‍ രാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രദേശങ്ങളിലെ ജനപ്രധിനികള്‍, റവന്യൂ അധികൃതര്‍ എന്നിവര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

കനത്തമഴയില്‍ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഡെപ്യൂട്ടി തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ മൂന്ന് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. താലൂക്കില്‍ വെള്ളപ്പൊക്ക, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കുന്നതിന് റവന്യു അധികൃതര്‍ ക്രമീകരണം ഏര്‍പ്പെടുത്തി. കുട്ടമ്പുഴ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, സത്രപ്പടി എല്‍പി സ്‌കൂള്‍, മണികണ്ഠന്‍ചാല്‍ സിഎസ്‌ഐ പള്ളി, നേര്യമംഗലം ഗവ. ഹൈസ്‌കൂള്‍, മണിമരുതുംചാല്‍ യുപി സ്‌കൂള്‍, ചെമ്പന്‍കുഴി ഗവ. യുപി സ്‌കൂള്‍, കോതമംഗലം ടൗണ്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പിന് സജ്ജമാക്കിയിട്ടുള്ളത്

You May Also Like

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാണ് ഭൂതത്താൻ കെട്ട് ഡാമിൻ്റെ 15 ഷട്ടറുകളി 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ സംഘടിപ്പിക്കുന്ന ആവിർഭവ് 2കെ26 ഇന്റർ സ്കൂൾ ഫെസ്റ്റിന് തുടക്കമായി. കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ഉമേഷ് ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ...

CHUTTUVATTOM

കോതമംഗലം: പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സി.ജെ. എൽദോസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. എന്റെ നാട് ഹൈപവർ കമ്മിറ്റി അംഗം പ്രൊഫ. കെ.എം. കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മേഖലയിൽ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനും വനാതിർത്തിയിലെ സുരക്ഷ ശക്തമാക്കാനും വിവിധ പദ്ധതികൾക്ക് വേഗം കൂട്ടാനും തീരുമാനമായി. വനവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും വന്യജീവി പ്രതിരോധ സംവിധാനങ്ങളും ചർച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

കോതമംഗലം: ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മുൻ അംഗം റ്റി.ഒ പരീതിന്റെ ഒന്നാം ചരമ വാർഷിക യോഗം നടത്തി കോതമംഗലം കറുകടം പരിശുദ്ധ പരുമല തിരുമേനി ചാപ്പൽ ഹാളിൽ...

CHUTTUVATTOM

പല്ലാരിമംഗലം: കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രതിഷേധം ശക്തം. അടിവാട് ടൗണിനു സമീപം പന്ത്രണ്ട് ഏക്കറോളം വരുന്ന റബ്ബര്‍ എസ്റ്റേറ്റില്‍ ആരംഭിക്കുവാന്‍ വേണ്ടി...

CHUTTUVATTOM

തൊടുപുഴ: പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ സനീഷ് ജോര്‍ജ് പിടിയില്‍. ‘ഓപ്പറേഷന്‍ തൂഫാന്‍’ പ്രത്യേക അന്വേഷണ സംഘമാണ് സനീഷ് ജോര്‍ജിനെ പിടികൂടിയത്. കോടിക്കുളത്ത് റോഡരികിലെ ഒഴിഞ്ഞ...

CHUTTUVATTOM

പിറവം: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.പിറവം സ്‌നേഹഭവന്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കക്കാട് സ്വദേശി അരുണ്‍ (31) കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പല വഴികൾ തേടുന്നുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാൻ പര്യാപ്തമായ വൈദ്യുതി കിട്ടാത്തതാണ് പ്രതിസന്ധിക്കുകാരണം. എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വീടിന്റെ...

error: Content is protected !!