Connect with us

Hi, what are you looking for?

CHUTTUVATTOM

ജീവിതശൈലീ രോഗങ്ങളില്ലാത്ത 111 വർഷങ്ങൾ; സ്മാർട്ടായി ജന്മദിനം ആഘോഷിക്കാൻ എസ്തപ്പാനോസ് മുത്തച്ഛൻ

മൂവാറ്റുപുഴ:111ന്റെ നിറവില്‍ സ്മാര്‍ട്ടായി ജന്മദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്തപ്പാനോസ്. ചേലാട് കര്‍ഷക കുടുംബത്തില്‍ 1091 മിഥുനം 20നായിരുന്നു അതിരംപുഴയില്‍ എ.എ എസ്തപ്പാനോസ് എന്ന മുത്തച്ഛന്റെ ജനനം.  ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ, പറമ്പിലിറങ്ങി കൃഷിവേലകള്‍ ചെയ്യണം. പരിസരം വൃത്തിയാക്കണം. അതാണ് ആനന്ദം.

10 മക്കളും 12 കൊച്ചുമക്കളും അവരുടെ 7 മക്കളുമുള്‍പ്പെടെ വലിയൊരു തറവാടിന്റെ കാരണവരാണ് ഇന്ന് എസ്തപ്പാനോസ്. ഇളയമകന്‍ തങ്കച്ചനൊപ്പം മൂവാറ്റുപുഴ മേക്കടമ്പിലാണ് താമസം. രണ്ടുവര്‍ഷം മുമ്പ് വീടിനുള്ളില്‍ തെന്നിവീണതിനാല്‍ നടക്കാന്‍ അല്പം പ്രയാസമുണ്ട്, അത് അല്ലാതെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ല. നാലാം ക്ലാസ് വരെ പഠിച്ച എസ്തപ്പാനോസ് ചെറുപ്പം മുതല്‍ നെല്‍കൃഷിക്കായി കാളയെ പൂട്ടുന്നതും റബര്‍ വെട്ടുന്നതുമുള്‍പ്പെടെ എല്ലാ ജോലികളും ചെയ്തിരുന്നു.

പുലര്‍ച്ചെ 4 മുതല്‍ അന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തിരുന്നു. തമരുകൊണ്ട് കരിങ്കല്‍ അടിച്ചുപൊട്ടിക്കല്‍ തുടങ്ങി കായികാദ്ധ്വാനം ഏറെയുള്ള ജോലികളും ചെയ്തിരുന്നു. അതുകൊണ്ടാവാം ജീവിതശൈലീരോഗങ്ങള്‍ പോലും വരാതിരുന്നതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ഉണക്ക കപ്പയും കട്ടന്‍ ചായയുമായിരുന്നു അടുത്തകാലം വരെയുള്ള പ്രാതലെങ്കില്‍ ഇപ്പോഴത്തെ മെനുവില്‍ പുഴുങ്ങിയ രണ്ട് ഏത്തപ്പഴമാണ്. ഉച്ചയ്ക്കും വൈകിട്ടും സാധാരണ ഭക്ഷണവും. രണ്ട് ഭാര്യമാരിലായി 10 മക്കളാണ് ഉള്ളത്, ആദ്യ ഭാര്യ എലമ്മയുടെ മരണശേഷം മറിയാമ്മയെ വിവാഹം കഴിക്കുകയായിരുന്നു, 2013 ല്‍ മറിയാമ്മയും വിടപറഞ്ഞു. ജീവിച്ചിരിക്കുന്ന മക്കളില്‍ മൂത്തയാള്‍ എബ്രഹാമിന് 82 വയസായി. ഇളയമകന്‍ തങ്കച്ചന് 58 ഉം. മുത്തച്ഛന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.

You May Also Like

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: ചേലാട് കൂറ്റപ്പിള്ളില്‍ കെ. എം. തോമസിന്റെ ഭാര്യ അല്‍ഫോന്‍സാ (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ചെമ്പകപ്പാറ കോനാട്ട് കുടുംബാഗമാണ്. മക്കള്‍:ബൈജു, സൈജു (ഇരുവരും...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

error: Content is protected !!