കോതമംഗലം: തൃക്കാരിയൂര്‍ വടക്ക് എന്‍എസ്എസ് കരയോഗത്തിന്റെ ഐശ്വര്യാനഗര്‍ – ഹൈക്കോര്‍ട്ട് കവല കുടുംബയൂണിറ്റിന്റെ യോഗം സംഘടിപ്പിച്ചു. കോതമംഗലം താലൂക്ക് എംഎസ്എസ്എസ് കോഓര്‍ഡിനേറ്റര്‍ മിനി മധു യോഗം ഉദ്ഘാടനം ചെയ്തു. മുന്‍ യൂണിയന് പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
കരയോഗം സെക്രട്ടറി ശ്രീകുമാര്‍ കെ പ്രവര്‍ത്തനമാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. പാലിയേറ്റീവ് സംബന്ധമായി പ്രാഥമികസഹായങ്ങള് നല്‍കുന്നതിനായി കട്ടില്, ബെഡ്, വാക്കര്‍ തുടങ്ങിയവ സംഭാവന വാങ്ങി നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് കരയോഗം ഭരണസമിതിയംഗം ഗിരിജാ ബാലകൃഷ്ണന്, കെ.എന്‍ ജയചന്ദ്രന്, എസ് സുകുമാരന്‍ നായര്‍,രഞ്ജിനി ശശിധരന്, ഭരണസമിതി അംഗം പിഎസ്. രാധാകൃഷ്ണന് നായര്‍, കരയോഗം മുന്‍ ട്രഷറര്‍ എന്‍.കെ.ശശിധരന്, പി.മനോഹര്‍ തുടങ്ങിയവര്‍ പ്രസംഗച്ചു. യോഗത്തില്‍ കരയോഗം പ്രസിഡന്റ് എന്‍.എന്‍ ശിവന് രക്ഷാധികാരിയായി.




















































