Connect with us

Hi, what are you looking for?

NEWS

ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിദ്ധ്യമായ കാട്ടാനയെ മയക്ക് വെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു

കോതമംഗലം: ജനവാസ മേഖലകളില്‍ സ്ഥിരം സാന്നിദ്ധ്യമായ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന നടപടികള്‍ കോട്ടപ്പടി, വടക്കുംഭാഗത്ത് ആരംഭിച്ചു. വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ആന പതിവായി നിലയുറപ്പിക്കുകയും, കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വരുത്തുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധവും, ജനപ്രതിനിധികളുടെ ഇടപെടലും ശക്തമായതോടെ ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ ഇന്നലെ വനം മന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു.

തുടര്‍ന്ന് ഡോക്ടറും, എസിഎഫ് ജ്യോതിഷ് ഒഴാക്കലും, ആര്‍ഒ ലുധീഷും ഉള്‍പ്പെടെയുള്ളവര്‍ ആന തമ്പടിച്ച സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച തന്നെ ആനയെ മയക്കുവെടി വച്ച് പിടികൂടണമെന്ന ആവശ്യത്തില്‍ നാട്ടുകാരും, ജനപ്രതിനിധികളും ഉറച്ചു നിന്നതോടെ വനപാലകരുമായി വാക്കുതര്‍ക്കമായി. ഒടുവില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയുടെ സഞ്ചാരപാതയും നീക്കങ്ങളും നിരീക്ഷിച്ച ശേഷം കുങ്കി ആനയുടെ സഹായത്തോടെ പിടികൂടി മാറ്റാമെന്ന് ഫോറസ്റ്റ് അധികൃതര്‍ ഉറപ്പു നല്‍കുകയായിരുന്നു.

തുടര്‍ന്നാണ് വ്യാഴാഴ്ച രാവിലെയോടെ അസി ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ബിനോയി, റേഞ്ച് ഓഫീസര്‍ ലുധീഷ്, ആര്‍ആര്‍ടി ഡെപ്യൂട്ടി ആര്‍ഒ എബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചത്.ജനങ്ങളുടെ ബുദ്ധിമുട്ട് എത്രയും വേഗം പരിഹരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മയക്ക് വെടി വെച്ച ആനയെ പിന്തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിക്കും

You May Also Like

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം കൊയ്‌നിപ്പാറയില്‍ ആളില്ലാതിരുന്ന വീട് കാട്ടാന തകര്‍ത്തു. ഈരന്തറയില്‍ സുകുമാരന്റെ വീടാണ് ചൊവ്വാഴ്ച രാത്രി നശിപ്പിച്ചത്. ആനപ്പേടിയും പ്രായാധിക്യവുംമൂലം സുകുമാരനും ഭാര്യയും മാമലക്കണ്ടത്താണ് താമസിക്കുന്നത്. ബുധനാഴ്ച...

CHUTTUVATTOM

കോതമംഗലം :ചെമ്പൻ കുഴിയിൽ ജനവാസ മേഖലയിൽ കാട്ടാന നാശം വിതച്ച പ്രദേശങ്ങൾ മുൻ എംഎൽഎ ആന്റണി ജോൺ സന്ദർശിച്ചു. ചെമ്പൻ കുഴി പള്ളിക്ക് സമീപം കുപ്പശ്ശേരി അനിൽകുമാറിന്റെ പുരയിടത്തിൽ എത്തിയ കാട്ടാനയാണ് വ്യാപകമായി...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്....

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടിയില്‍ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി എസി പൗലോസിന്റെ പുരയിടത്തിലെ കൃഷിയാണ് വ്യാപകമായി നാശിപ്പിച്ചത്. വീടിനു സമീപം വരെയെത്തിയ ആനകള്‍ തെങ്ങ്, വാഴ, ഇഞ്ചി,...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ ആന വീണത്. ഡിഎഫ്ഒ കാര്‍ത്തിക് ഐഎഫ്എസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മയക്കുവെടി...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനു നേരെ കാട്ടാനയുടെ പരാക്രമം. തട്ടേക്കാട് -കോതമംഗലം റോഡിൽ മാവിൻചോടിൽ ഇന്ന് രാത്രി 7.40ഓടെ കോതമംഗലം കെഎസ്ഇബി നമ്പർ വൺ സെക്ഷനിൽ ഓവർസീയർ ആയി ജോലി...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന്...

error: Content is protected !!