കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം ഒരു സേവന കാരുണ്യ പ്രവര്‍ത്തനം കൂടിയാണന്ന് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുവെന്നും, സാധാരണക്കാരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തിയ പ്രിയ നേതാവായിരുന്ന കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാമത്തിലുള്ള പാലിയേറ്റിവ് കെയര്‍ നാടിന് അഭിമാനം ആണെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
ഷിബു തെക്കുംപുറം എംഎല്‍എ വടാട്ടുപാറ പഠനോപകരണ വിതരണോദ്ഘാടനം
നടത്തി.വിദ്യാര്‍ത്ഥികളില്‍ വായനശീലം വളര്‍ത്തണമെന്നും, കോതമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളിലേക്കും അതിന്റെ സന്ദേശം അറിയിക്കുമെന്നും, സ്‌കൂളുകളിലൂടെ അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.വടാട്ടുപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണ്‍സണ്‍ കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. വടാട്ടുപാറയിലുള്ള കിടപ്പുരോഗികളെയും, ആരും ആശ്രയമില്ലാത്ത ആളുകളെയും പരിചരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കുന്നത്.
കവളങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ്, കോതമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷമീര്‍ പനക്കല്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി, ഇ.സി റോയി, സിബി കെ.എ, കവിത ഗോപകുമാര്‍, സല്‍മ ഷാനവാസ്, വി.എസ് നാരായണന്‍, ബിന്ദു ബിജു, അരുണ്‍ ഐസക്ക്, ഷഫീക്ക് ബഷീര്‍, സൈനീഷ് മാത്യു, സജി ഇല്ലിക്കല്‍, സാജു അമ്പാട്ട്, ജോസഫ് ഒ.കെ, തങ്കച്ചന്‍ പി.എം, അമല്‍ റോയി, നിതിന്‍ സാബു, അയൂബ് കെ.കെ, ഷാഹുല്‍ ഹമീദ്, അജിതാ സുരേഷ്, ഷാനിഫാ അബു, ജെസി എല്‍ദോസ്, ആശാ റിസോ, റാണി സുനില്‍, അതുല്യ റോയി തുടങ്ങിയവര്‍ പങ്കെടുത്തു.






















































