Connect with us

Hi, what are you looking for?

NEWS

പക്ഷി സങ്കേതം ; ജനവാസ മേഖലകളെ ഒഴിവാക്കാൻ നാളെ ഉന്നതതലയോഗം ; ഷിബു തെക്കുംപുറം എംഎൽഎ

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം ചേരുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു .യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി , ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ് , കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേരി കുര്യാക്കോസ് ,

തട്ടേക്കാട് പ്രദേശത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങളെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു ബിബി , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് ശിവൻ , കാന്തി വെള്ളക്കയ്യൻ തുടങ്ങിയവരും മേഖലയിൽ നിന്ന് പങ്കെടുക്കും .

മേഖലയിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വന്യജീവി ബോർഡ് ആവശ്യപ്പെട്ട പ്രകാരമുള്ള മാർഗ്ഗ നിർദ്ദേശങ്ങളും കർമ്മ പദ്ധതിയും തയ്യാറാക്കുമ്പോൾ ജനങ്ങൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് യോഗത്തിൽ താൻ സംസാരിക്കു മെന്നും എംഎൽഎ വ്യക്തമാക്കി .

തട്ടേക്കാട് പക്ഷി സങ്കേത പ്രദേശങ്ങളിലെ ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതെയും , സ്വൈരജീവിതത്തിന് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകരുത് എന്നും ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുവാൻ വേണ്ടിയുള്ള സമിതിയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെട്ട ഈ സമിതി പ്രവർത്തിക്കുമെന്നും , സമിതിയുടെ ആദ്യ യോഗം ആണ് നാളെ തിരുവനന്തപുരത്ത് ചേരുന്നതെന്നും എംഎൽഎ പറഞ്ഞു. പ്രദേശങ്ങളിലെ ആളുകൾക്ക് താൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളോട് തങ്ങളുടെ നിർദ്ദേശങ്ങൾ അറിയിക്കാവുന്നതാണ് എന്നും എംഎൽഎ കൂട്ടിച്ചേർത്തു .

You May Also Like

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്‍കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന...

CHUTTUVATTOM

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

CHUTTUVATTOM

കടവൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കടവൂര്‍ സഹകരണ ബാങ്കിന്‍രെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ ചെയ്തു. ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന്‍ പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡംഗം ശ്രീനിവാസന്‍...

CHUTTUVATTOM

  കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആന്റ് പോൾസ് ഫൊറോന പള്ളിയിൽ  ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യാതിഥിയായി...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു. ഉത്പാദന വര്‍ധനവിലൂടെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച...

NEWS

കോതമംഗലം: ചെറുവട്ടൂരിൽ വീട് കുത്തി തുറന്ന് പത്ത് പവൻ സ്വർണ്ണാഭരണം കവർന്നു.ചെറുവട്ടൂർ പള്ളിപ്പടിമോനിക്കാട്ടിൽ ഷെബീറിൻ്റെ വീട്ടിലാണ്കവർച്ച നടന്നത്. ഹൃദ്രോഗിയായ ഷെബീറിൻ്റെ പിതാവ് ഹമീദനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വീട്ടുകാരെല്ലാവരും ചൊവ്വാഴച രാത്രി...

CHUTTUVATTOM

കോതമംഗലം: എം.എ എൻജിനീയറിംഗ് കോളേജ് വിദ്യാർഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിൻ്റെ ആത്മഹത്യ സംബന്ധിച്ചു രൂപീകരിച്ച ആഭ്യന്തര അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് തുടങ്ങി. കോളജ് ഗവേണിങ് ബോഡി അംഗങ്ങളായ ഡോ. ജോർജ് ഐസക്...

error: Content is protected !!