കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അധ്യാപകരുടെ ടീം (4-2) വിജയിച്ചു. വിദ്യാർത്ഥി – അധ്യാപക – രക്ഷാകർതൃ ബന്ധത്തിൻ്റെ ഊഷ്മളത ഊട്ടി ഉറപ്പിക്കുന്ന വിധത്തിലായിരുന്നു മത്‌സരം. വിജയികൾക്ക് സ്കൂൾ പ്രിൻസിപ്പൽ അനിതാ നായർ ട്രോഫി സമ്മാനിച്ചു.























































