Connect with us

Hi, what are you looking for?

CHUTTUVATTOM

സ്പെഷ്യല്‍ ഡ്രൈവ് വിജയം കണ്ടു: ആന ഭൂതത്താന്‍കെട്ട് ഡാമിന് താഴെ

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ ദിവസങ്ങളായി കാണപ്പെട്ട പിടിയാനയെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ പെരിയാര്‍ കടത്തിവിട്ടു. പഴയ ഭൂതത്താന്‍കെട്ടിലൂടെ പുഴനീന്തി ആന ഭൂതത്താന്‍കെട്ട് ഡാമിന് താഴെയെത്തി. ആദ്യമായിട്ടാണ് കാട്ടാന ഡാമിന് താഴെ എത്തിയത്. രണ്ടുദിവസമായി ആനയെ പെരിയാര്‍ കടത്തിവിടുന്നതിന് കോടനാട് ആര്‍ആര്‍ടിയും മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ വനപാലകരും ചേര്‍ന്ന് നടത്തിയ ശ്രമം മൂന്നാം ദിവസമാണ് ഫലം കണ്ടത്. ബുധനാഴ്ച രാത്രി തുടങ്ങിയ ഡ്രൈവിലൂടെയാണ് വ്യാഴാഴ്ച രാവിലെ 6.15 ഓടെ വേട്ടാംപാറ ഭാഗത്തുകൂടി പെരിയാറിലെ പഴയ ഭൂതത്താന്‍കെട്ട് ഭാഗത്തേക്ക് ഓടിച്ചുവിട്ടത്.

പുഴയില്‍ ഇറങ്ങിയ ആന ഡാമിന് സമീപത്തേക്ക് നടന്നെത്തുകയായിരുന്നു. ആന എത്തിയത് കാണാന്‍ നിരവധി പേര്‍ പാലത്തില്‍ തടിച്ചുകൂടിയിരുന്നു. വനപാലകര്‍ എത്തി ഒച്ചവെച്ച് ആനയെ 8.30 ഓടെ വീണ്ടും പഴയ ഭൂതത്താന്‍കെട്ട് ഭാഗത്തേക്ക് ഓടിച്ച് കരിമ്പാനി വനത്തിലേക്ക് ഓടിച്ചുകയറ്റി. ആന തിരിച്ചെത്തിയാല്‍ തുരത്തുന്നതിന് ഈ ഭാഗത്ത് പ്രത്യേക സംഘത്തെ നിരീക്ഷണത്തിനും ഏര്‍പ്പെടുത്തി.

 

You May Also Like

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

NEWS

കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026...

CRIME

കോതമംഗലം: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. അസ്സാം ചിരാങ്ങ് ബിജനി ബോക് ത്തോ റായ് (27), പെരുമ്പാവൂര്‍ മാവിന്‍ചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി വാടക്കുപ്പനവടലി...

CHUTTUVATTOM

കോതമംഗലം: കാട്ടാന കുലുക്കി വീഴ്ത്തിയ ചക്ക വീണ് തകര്‍ന്ന വീട് തട്ടേക്കാട് പക്ഷിസങ്കേതം ജീവനക്കാര്‍ ഏറ്റെടുത്ത് മണിക്കൂര്‍ കള്‍ക്കുള്ളില്‍ കേടുപാടുകള്‍ നീക്കി പൂര്‍വ്വസ്ഥിതിയിലാക്കി നല്‍കി. ഇന്ന് പുലര്‍ച്ചെ 3 ഓടെ ഞായപ്പിള്ളി കാരിക്കോട്ടില്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ആഴ്ചകളായി ജനവാസമേഘലയിൽ പകലും നാശംവിതക്കുന്ന പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ധേശിച്ചിട്ടും നടപടി ഇല്ല. ഇന്നലെ ഭൂതത്താൻകെട്ട് ഡാമിന് സമീപം ജനവാസ മേഘലയിൽ എത്തിയ പിടിയാന സമീപങ്ങളിലെ...

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെറിറ്റ്ഡേ ആഘോഷം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ മെറീന സിഎംസി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി...

CRIME

കോതമംഗലം: എക്‌സൈസ് വകുപ്പിന്റെ ലഹരി വേട്ടയായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോതമംഗലത്ത് കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോതമംഗലം പീസ് വാലിക്ക്...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ മലിനജലം കെട്ടിക്കിടന് കൊതുക് പെരുകി രോഗങ്ങൾ പടർത്തുന്നു. വെള്ളം ഒഴുകിപോയിക്കൊണ്ടിരുന്ന ഓടയുടെ ഒരു ഭാഗം സ്വകാര്യവ്യക്തി മൂടുകയും ഓടക്ക് മുകളില്‍ മതില്‍കെട്ടി കയ്യേറുകയും...

NEWS

കോതമംഗലം: എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളുടെ നേതൃത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ് എൻ .എസ്.എസ് ,എൻ .സി .സി യൂണിറ്റുകളുടെ സഹകരണത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.മുനിസിപ്പൽ കൗൺസിലർ സലിം...

error: Content is protected !!