Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ മോഷണശ്രമം

കോതമംഗലം: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ മോഷണശ്രമം. അഡ്മിഷന്‍ ഫീസ് ഇനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ കവരാനെത്തിയ സംഘം ലോക്കര്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായതായി കോളേജ് അധികൃതര്‍ അറിയിച്ചു. നെല്ലിമറ്റത്തെ എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും, പ്രിന്‍സിപ്പലിന്റെ മുറിയിലുമാണ് മോഷ്ടാക്കള്‍ കയറിയത്. പുതിയ അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കോളേജില്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അഡ്മിഷന്‍ സെല്ലില്‍ നിന്ന് ഒരു പുതിയ ഡ്രോണും ഒരു ലാപ്‌ടോപ്പും മോഷണം പോയതായാി കോളേജ് അധികൃതര്‍ അറിയിച്ചു. ഓഫീസിലുണ്ടായിരുന്ന ലോക്കറും മോഷ്ടാക്കള്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലോക്കര്‍ തുറക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു. ലോക്കറില്‍ ലക്ഷങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ലോക്കര്‍ പൊളിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ലക്ഷ്യമിട്ടുള്ള ആസൂത്രിത മോഷണശ്രമമാണെന്നാണ് വിലയിരുത്തല്‍.

കോളേജിന്റെ പ്രവേശന കവാടത്തിലും ഹോസ്റ്റലിലുമായി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും മോഷണശ്രമം തടയാന്‍ കഴിഞ്ഞില്ല. പരീക്ഷയുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഹോസ്റ്റലിലെത്തിയ ഒരു വിദ്യാര്‍ത്ഥിയെ കണ്ടതോടെ മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപ്പെട്ടതായാണ് വിവരം ലഭിച്ചതെന്ന് കോളേജ് സെക്രട്ടറി ബിനോയ് മണ്ണഞ്ചേരിയും ഡയറക്ടര്‍ ഷാജന്‍ കുര്യാക്കോസും അറിയിച്ചു. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് പേരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ച് ഊന്നുകല്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ തിരിച്ചറിഞ്ഞ് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

 

You May Also Like

NEWS

കോതമംഗലം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി കോതമംഗലം നഗരസഭ. ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു. ടൗണിലെങ്ങും നിരവധി വഴിയോര കടകള്‍...

CHUTTUVATTOM

  കോതമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കു സമീപം ചൊവ്വ വൈകിട്ട് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്. കോതമംഗലം – വടാട്ടുപാറ...

CHUTTUVATTOM

കോതമംഗലം: ഫാസ് (ഫൈൻ ആർട്സ് സൊസൈറ്റി ) നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങളും മൊബൈൽ ഫോട്ടോ ഷൂട്ട്, ഷോർട്‌ ഫിലിം മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് തലത്തിൽ രണ്ട്...

ACCIDENT

കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ട് ദിവസമായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ഗോപി (54) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍...

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.കീരമ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും കാട്ടുപന്നിശല്യത്തിന്‍റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടിലിരങ്ങി വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ ഊര്‍ജ്ജിത യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലുള്ളവരെ...

CHUTTUVATTOM

കോതമംഗലം: രൂപത്തിലും വലിപ്പത്തിലും അപൂര്‍വ്വത തോന്നുന്ന ഒരു കൗതുക മുട്ട. കോതമംഗലത്ത് വ്യാപാരിയായ കെ.എം കരിം എന്നയാള്‍ വാങ്ങിയ 10 മുട്ടകളിലൊന്നാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഗിരിരാജ കോഴിയുടെ മുട്ടയാണ് തങ്കളം ബൈപാസ് റോഡരികിലെ...

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

error: Content is protected !!