കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ ഒറോപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. പൊതുസമ്മേളനത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ സി. ലിസ്മരിയ സിഎസ്എൻ അധ്യക്ഷത വഹിച്ചു.
കോതമംഗലം നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് ബിനു ചെറിയാൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രഞ്ജിൽ റാണി സിഎസ്എൻ എന്നിവർ പ്രസംഗിച്ചു
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആർഒ, കറുകടം എൽദോ മാർ ബസേലിയോഡ് കോളേജ്,നെല്ലിക്കുഴി നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജ്,നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് റോബോട്ടിക് ഷോ എന്നിവ പ്രദർശനങ്ങിൽ പ്രധാന ആകർഷണങ്ങളായി.
കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാൾ, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സ്റ്റാൾ, ഫയർ ആൻഡ് സേഫ്റ്റി പ്രദർശനം, ഫുഡ് ഫെസ്റ്റ്, ബുക്ക് ഫെയർ, മ്യൂസിക് കോർണർ, കിഡ്സ് സോൺ, ഗെയിം സോൺ, 3ഡി ഷോ, വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, വിന്റേജ് ഫോട്ടോ വാൾ, ബൈക്ക് ഡ്രിഫ്റ്റിംഗ് ഷോ എന്നിവയും നടത്തി.
ബ്ലഡ്, ഹെയർ ഡൊണേഷൺ സേവന പ്രവർത്തനങ്ങളും സിൽവരയുടെ ഭാഗമായി സംഘടിപ്പിച്ചു. കരാട്ടെ ചാമ്പ്യൻമാർക്കുള്ള സമ്മാനദാനവും സ്മരണിക സമർപ്പണവും നടന്നു.




















































