കോതമംഗലം: മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെയും,സെന്റ്.മേരീസ് ദൈവാലയത്തിന്റെയും പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് വാസൻ ഐ കെയറിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റും, സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ കെ.പി .ജോർജ് ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ ഫാ. ജോസ് കൂനാനിക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പോൾ, വാർഡ് മെമ്പർ ഷൈനി ജിൻസ്, ഡോ.ഇന്ദുലേഖ, ജോമോൻ ജോസഫ്, ദീപ ജോസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ നിരക്കിൽ കോതമംഗലം നയനം ഒപ്റ്റിക്കൽസിൽ നിന്ന് കണ്ണടകൾ ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.



















































