കോതമംഗലം: സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ യുവാവ് മരിച്ചു. കുത്തുകുഴി മാരമംഗലം മഠത്തിക്കുടിയിൽ എം.എസ്. സുനിൽ (38) ആണ് മരിച്ചത്. അടിവാട്-കുത്തുകുഴി റോഡിൽ മാരമംഗലത്ത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കാണ് മരണം. സംസ്‌കാരം ഇന്ന് വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ. പെയ്ന്റിങ് തൊഴിലാളിയായിരുന്നു. എം.ജി. സുകുമാരന്റെയും സുകുമാരിയുടെയും മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: ആവണി, ദേവകൃഷ്ണ. സഹോദരൻ: സുമേഷ്.




















































