Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്

കോതമംഗലം:കോതമംഗലം എസ്എച്ച്ഒയ്ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.

കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്‍, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനു പുറമെ പുതുതായി രജിസ്റ്റര്‍ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പോലീസ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിവരം

You May Also Like

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന ആശയത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി. സ്കൂൾ–കോളേജ് വിദ്യാർഥികൾക്കായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് ( ഓട്ടോണമസ് ) കോളേജിൽ സത്വ ഫെസ്റ്റ് 2026 സംഘടിപ്പിച്ചു.ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ടൈറ്റിൽ ജേതാവും അതിവേഗചിത്രരചനയിലെ ലോക റെക്കോർഡ് ഉടമയും, ആറുകോടിയിലേറെ പ്രേക്ഷകരെ...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി 55 % ത്തിലേറെ പണികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ മോഡേണ്‍ ക്രിമറ്റോറിയം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന കോതമംഗലത്തിന്റെ...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സ്കൂൾ വാർഷിക സമ്മേളനവും പൂർവ്വ അധ്യാപകരുടെ ഗുരുവന്ദനവും നടത്തി. സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ...

CHUTTUVATTOM

കോതമംഗലം :നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മുഖ്യമന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ മുന്‍ ചെയര്‍മാന്‍ കറുകടം പാറയ്ക്കല്‍ (അമ്പഴച്ചാലില്‍) പി.പി. ഉതുപ്പാന്‍ (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍. കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍, കോതമംഗലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ എംഎല്‍എ തുടരുന്ന അനാസ്ഥയ്‌ക്കെതിരെയും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെയും, കവളങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും കൂട്ട...

CHUTTUVATTOM

വാരപ്പെട്ടി: പിടവൂര്‍സൂപ്പര്‍ ഫ്‌ളവേഴ്‌സ് സ്വയം സഹായ സംഘവും, നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍ റൈറ്റ്‌സ് എറണാകുളം ജില്ലയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പാവൂര്‍ ഫാത്തിമ്മ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗത്ത്...

error: Content is protected !!