കോതമംഗലം: പുഴകളും ജലാശയങ്ങളും നിറഞ്ഞ നാടായ കോതമംഗലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ പദ്ധതി വിജയം. മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായാണ് ഡിവൈഎഫ്‌ഐ നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോതമംഗലത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികളാണ് ഈ നീന്തല്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നത്. പുഴകളും തോടുകളും ധാരാളമുള്ള കോതമംഗലത്തും ,പരിസര പ്രദേശങ്ങളിലും നിരവധി മുങ്ങിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാന്‍, ചെറിയ പ്രായത്തില്‍ തന്നെ നീന്തല്‍ പരിശീലനം അത്യാവശ്യമാണെന്നും ഡിവൈഎഫ്‌ഐ കോതമംഗലം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എല്‍ദോസ് പോള്‍ പറഞ്ഞു.





















































