Connect with us

Hi, what are you looking for?

CHUTTUVATTOM

ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രി കോതമംഗലം താലൂക്കിലെ കിടത്തി ചികിത്സ സൗകര്യം ഉള്ള ഏക സർക്കാർ ആയുർവേദ സ്ഥാപനമാണ്.

1952 ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1983- ല്‍ 10 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തി. കഴിഞ്ഞ 74 വർഷങ്ങളായി ഈ നിലയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടതിനാൽ 5 പേ വാർഡും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ജനറൽ വാർഡിൽ 15 പേരെ ഇപ്പോൾ കിടത്തി ചികിൽസിക്കുന്നതിനുള്ള സൗകര്യം നിലവിൽ ഉണ്ട്. എറണാകുളം ജില്ലയിൽ നിന്നും മാത്രമല്ല,ഇടുക്കി ജില്ലയുടെ ഉൾപ്രദേശങ്ങളിൽ നിന്നും പോലും കിടത്തി ചികിത്സയ്ക്ക് ഇവിടെ രോഗികൾ എത്താറുണ്ട്.

നിലവിൽ നാല് ഡോക്ടർമാരാണ് ആശുപത്രിയിൽ ഉള്ളത്. ഇത്രയും ഡോക്ടേഴ്സിന് സൗകര്യപ്രദമായ രോഗികളെ പരിശോധിക്കുന്നതിനുള്ള റൂമുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിലാണ് നാഷണൽ ആയുസ് മിഷനിൽ നിന്നും പുതിയ ഒ പി ബ്ലോക്ക് നിർമ്മാണത്തിനായി ഒരു കോടി രൂപ അനുവദിച്ചത്. ആശുപത്രിയുടെ ആദ്യകാലങ്ങളിൽ പണിത ഉപയോഗശൂന്യമായ പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് പുതിയ ഒ പി ബ്ലോക്ക് നിർമ്മിക്കുന്നത്.

ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മാർച്ച്‌ പതിനൊന്നാം തീയതി ബുധനാഴ്ച വൈകിട്ട് 3:00 മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിക്കും. ഉദ്ഘാടനം വേളയിലേക്ക് ഹൃദയപൂർവ്വം ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎൽഎ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...

CHUTTUVATTOM

കോതമംഗലം: കേന്ദ്രസർക്കാരിന്റെ റേഷൻ വ്യാപാര മേഖലയിലുള്ള തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മറ്റി തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നു. ഡയറക്ട് പെയ്മെന്റ്...

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആരാധനാ കൃഷി സമൃദ്ധി സ്വയം സഹായ സംഘം തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. വള്ളി, കുറ്റി പയറുകൾ വെണ്ട...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം,...

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

ACCIDENT

  കോതമംഗലം: പുന്നേക്കാട് പള്ളിക്ക് സമീപം ലോഡുമായി പോയ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. പുന്നേക്കാട് കൂര്‍ത്തിയാട്ട് സുകുമാരന്റെ ഭാര്യ ലൈല (72) ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച...

CHUTTUVATTOM

  കോതമംഗലം: ഇഞ്ചത്തൊട്ടി മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ 57-ാമത് ശിലാസ്ഥാപന പെരുന്നാളും പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ശ്രാദ്ധപ്പെരുന്നാളും പള്ളിയുടെ പുനർനിർമ്മിച്ച വിശുദ്ധ മദ്ബഹായുടെ കൂദാശയും നവംബർ 1, 2...

CHUTTUVATTOM

    കോതമംഗലം: കേരള കോൺഗ്രസ് (ജേക്കബ്) ലീഡറും മുൻ മന്ത്രിയുമായിരുന്ന ടി.എം ജേക്കബിൻെറ 15-ാം ചരമ വാർഷീക അനുസ്മരണം പാർട്ടി ഓഫീസിലും ഗാന്ധി സ്ക്വയറിലും നടത്തി. പാർട്ടി ജില്ലാ പ്രസിഡൻറ് ഇ....

error: Content is protected !!