Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂതത്താന്‍ കെട്ട് മിനി ജല വൈദ്യുത പദ്ധതി; കണ്‍സൈന്‍മെന്റ് ഉപകരണങ്ങളുടെ ഇന്‍സ്‌പെക്ഷന്‍ നടത്താനുള്ള തീയതി ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോതമംഗലം: ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെ സംബന്ധിച്ചും, ശേഷിക്കുന്ന പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.

പ്രസ്തുത പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികൾ Sree Saravana Engineering Bhavani Private Ltd.- M/s. Hunan Zhaoyang Generating Equipment Co. Ltd കൺസോർഷ്യത്തിന് 18.03.2015-ലെ എഗ്രിമെന്റ് പ്രകാരം നൽകുകയും പദ്ധതിയുടെ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികൾ 86.61% പൂർത്തീകരിക്കുകയും ചെയ്തു. ചൈനയിൽ നിന്നും മൂന്നാമത്തെ കൺസൈൻമെന്റ് ഇറക്കുമതി ചെയ്യുന്നതിനായി കെ.എസ്.ഇ. ബി.എൽ.,  Sree Saravana Engineering Bhavani Private Ltd., Hunan Zhaoyang Generating Equipment Co. Ltd, China എന്നിവർ ചേർന്ന്  ത്രികക്ഷി കരാർ 27.04.2022 ൽ ഒപ്പിട്ടു. 22.06.2023- ൽ നടന്ന ഡയറക്ടർ ബോർഡിന്റെ തീരുമാനപ്രകാരം കരാറും നടപടികളും സംബന്ധിച്ച നിയമോപദേശം അഡ്വക്കേറ്റ് ജനറൽ, കേരള-യിൽ നിന്ന് തേടിയിരുന്നു.

09.07.2024- ന് ലഭിച്ച നിയമോപദേശപ്രകാരം  കരാറുകാരനുമായി ചർച്ച നടത്തി മൂന്നാമത്തെ കൺസൈൻമെന്റ് ഇറക്കുമതി ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. കരാറുകാരൻ ഇത് ഇറക്കുമതി ചെയ്യാത്ത പക്ഷം കോൺട്രാക്ട് കരാറുകാരന്റെ റിസ്ക് & കോസ്റ്റിൽ പുതിയ ദർഘാസ് ക്ഷണിച്ച് പൂർത്തീകരിക്കേണ്ടതാണ്.  നിയമോപദേശ പ്രകാരം കെ.എസ്.ഇ.ബി.എൽ. കൺസോർഷ്യവുമായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും Hunan Zhaoyang Generating Equipment Co. Ltd, China യും  Sree Saravana Engineering Bhavani Private Ltd. ഉം തമ്മിലുള്ള സാമ്പത്തിക തർക്കങ്ങൾ കാരണം ചർച്ചകൾ ഫലം കണ്ടില്ല.

ആയതുകൊണ്ട് 05.08.2025- ൽ കൂടിയ ഫുൾ ടൈം ഡയറക്ടർമാരുടെ യോഗത്തിൽ കരാറു കാരൻ്റെ (SSEB) റിസ്ക് & കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുവാൻ തീരുമാനിക്കുകയും 11.08.2025- ന് ടെർമിനേഷൻ ഉത്തരവ് കരാറുകാരന് നൽകുകയും ചെയ്തു. എന്നാൽ കരാറുകാരൻ കെ. എസ്. ഇ. ബി. എൽ. -ന്റെ ഈ ഉത്തരവിനെതിരായി കേരള ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു.സിംഗിൾ ബെഞ്ചിൽ നിന്നും കെ.എസ്.ഇ.ബി.എൽ. എടുത്ത നടപടി ശരിവച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചു.

ഇതിനെതിരെ കരാറുകാരൻ റിട്ട് അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ മുൻപാകെ നൽകി. ഇതിന്മേൽ 27.08.2025 ന് കോടതി വാദം കേൾക്കുകയും 15.09.2025 വരെ മൂന്നാമത്തെ കൺസൈൻമെന്റ് ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുവാൻ സമയം അനുവദിക്കുകയും ചെയ്തു. 16.09.2025-ന് നടന്ന വിസ്താരത്തിൽ കോടതി കെ.എസ്.ഇ.ബി.എൽ.-നോട് 18.09.2025-ന് കരാറുകാരനുമായി യോഗം നടത്താൻ ഉത്തരവിട്ടു. 18.09.2025- ന് കരാറുകാരനുമായി നടന്ന മീറ്റിംഗിൽ മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്തുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി കരാറുകാരൻ അറിയിക്കുകയുണ്ടായി.

തുടർന്ന് 29.09.2025- ൽ നടന്ന ഫുൾബോർഡ് യോഗത്തിൽ മൂന്നാമത്തെ കൺസൈൻമെന്റ് ഉപകരണങ്ങളുടെ ഇൻസ്പെക്ഷൻ നടത്തുവാനും തീരുമാനിച്ചു. ഇൻസ്പെക്ഷൻ നടത്താനുള്ള തീയതി കരാറുകാരനിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: വേള്‍ഡ് കപ്പില്‍ തരംഗമായ വൂവുസെല തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലും താരം. കോതമംഗലത്ത് വോട്ടണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മുളവൂര്‍ ബ്ലായിക്കുടി അലിയാറാണ് വൂവുസെലകളുമായി എത്തിയത്. കഴിഞ്ഞ 10...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ അഫ്‌റാസ് മുഹമ്മദിനെ അനുമോദിച്ചു. പഴമ്പിള്ളില്‍ കുടുംബാംഗമായ ചാമക്കാട്ട് പി.എം. അജാസിന്റെയും ഫസീനയുടെയും മകനാണ് അഫ്‌റാസ് മുഹമ്മദ്. പഴമ്പിള്ളില്‍ കുടുംബയോഗത്തിന്...

CHUTTUVATTOM

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി...

ACCIDENT

  നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയില്‍ കുളിക്കടവില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള...

AGRICULTURE

കോതമംഗലം: മഴക്കൊപ്പമുണ്ടായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ 10.5 ലക്ഷം രൂപയുടെ കൃഷി നാശം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ റബര്‍ കൃഷിക്കാണ് കനത്ത നാശം ഉണ്ടായത്. പഞ്ചായത്തില്‍ ഏകദേശം 600 റബര്‍ മരങ്ങള്‍...

CHUTTUVATTOM

കോതമംഗലം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് സർവീസ് മുടക്കിയ ഡ്രൈവർ എൻ.സി. പ്രദീപിനെതിരെ നടപടിക്ക് എടിഒ മേലധികാരികൾക്കു ശുപാർശ നൽകി. കോതമംഗലം ഡിപ്പോയിൽ നിന്നു രാവിലെ 6.50നു പാലക്കാടിനുള്ള സർവീസാണു മുടക്കിയത്. സർവീസിനു...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ കുടിശികയുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. അസംഘടിത തൊഴിലാളികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിത ട്രേഡ് യൂണിയന്‍...

error: Content is protected !!