Connect with us

Hi, what are you looking for?

CRIME

വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും

കോതമംഗലം : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്. 2024 ഏപ്രിൽ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ എൻ ഹരിദാസൻ വിധി പറഞ്ഞത്. പോത്താനിക്കാട് കുളപ്പുറം ജോസ് മാത്യുവിന്റെ വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണശ്രമം നടത്തുകയായിരുന്നു. നാലുവർഷം തടവും 10000 രൂപ പിഴയും ആണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബെൽജി തോമസ് ആണ് ഹാജരായത്.

പോത്താനിക്കാട് ഇൻസ്പെക്ടർ ആയിരുന്ന സജിൻ ശരിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. എസ് ഐ എം.എസ്. മനോജാണ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐ വി.സി.സജി, എ എസ് ഐ മാരായ സൈനബ, ആമിന, എസ് സി പി ഒ സനൂപ് സി പി ഒ സാൻ്റു എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

കോതമംഗലം : പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മുളവൂർ പായിപ്ര മാന്നാറി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാനാപ്പറമ്പിൽ അൽഷിഫ് (22), മുളവൂർ തൈക്കാവുംപടി കൂപ്പക്കാട്ട് അമീൻ (24),...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

CRIME

കോതമംഗലം : വീടിൻ്റെ ജനൽ തകർത്ത് അകത്ത് കയറി മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ഏനാനെല്ലൂർ കാവക്കാട് കനാൽ ജംഗ്ഷൻ ഭാഗത്ത് പുതുവേലിച്ചിറയിൽ വീട്ടിൽ അഭിലാഷ് (43) നെയാണ് പോത്താനിക്കാട്...

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും, കൂടാതെ 18 വർഷം കഠിനതടവും 80000 രൂപ പിഴയും വിധിച്ചു. പോത്താനിക്കാട്, ആനത്തുകുഴി, തോട്ടുംകരയിൽ വീട്ടിൽ അവറാച്ചൻ...

CRIME

കല്ലൂര്‍ക്കാട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഏനാനല്ലൂര്‍ തോട്ടഞ്ചേരി പുല്‍പ്പാറക്കുടിയില്‍ അനന്തു ചന്ദ്രന്‍(31) നെയാണ് കല്ലൂര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19 ന് ആണ് കേസിനാപ്തമായ സംഭവം....

CRIME

കോതമംഗലം : മാതിരപ്പള്ളി സ്വദേശിയായ ടിപ്പർ ഡ്രൈവർ അന്‍സില്‍ (38)വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഷാരോണ്‍ വധവുമായി ഏറെ സാമ്യങ്ങളുള്ള കേസാണിതെന്ന് പോലീസ്. അന്‍സിലിന്‍റെ പെൺസുഹൃത്ത് മാലിപ്പാറ...

NEWS

പോത്താനിക്കാട്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനം – വെട്ടിത്തറ റോഡില്‍ പുല്‍പ്ര പീടികയ്ക്കു സമീപമാണ്...

NEWS

പോത്താനിക്കാട്: സ്‌കൂളിനു മുന്നില്‍ അപകട ഭീഷണിയായി ഏത് നിമിഷവും വീഴാവുന്ന അവസ്ഥയില്‍ വൈദ്യുത പോസ്റ്റ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നിലാണ് നിലംപതിക്കാവുന്ന നിലയില്‍ വൈദ്യുത പോസ്റ്റുള്ളത്. സ്‌കൂളിന്റെ മതിലിനോട്...

CRIME

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന....

CRIME

കോതമംഗലം :യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് അറസ്റ്റിൽ. നേര്യമംഗലം, മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു (37)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കുണ്ടറ സ്വദേശിനി അഖില (35)...

NEWS

കോതമംഗലം: കുറ്റിപ്പുറത്ത് നഴ്സിൻ്റെ മരണത്തിൽ അടിമുടി ദുരൂഹതയെന്ന് ബന്ധുക്കൾ. തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ പല്ലാരിമംഗലത്ത് പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തി.കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രി മുറിയിൽ അബോധാവസ്ഥയിൽ കണ്ടെ ത്തിയ പല്ലാരിമംഗലം സ്വദേശിനി നഴ്സ് അമീന...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

error: Content is protected !!