Connect with us

Hi, what are you looking for?

NEWS

തങ്കളം – കാക്കനാട് നാലുവരി പാത പൂർത്തീകരിക്കുവാൻ സാധ്യത തെളിയുന്നു: ആന്റണി ജോൺ എംഎൽഎ

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു. നിലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐ ആർ സി മാനദണ്ഡം പ്രകാരം ഫീസിബിൾ അല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി പ്രതിസന്ധിയിൽ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി തവണ നിയമസഭയിലും,അതോടൊപ്പം തന്നെ സർക്കാരിന്റെയും കിഫ്ബി അധികൃതരുടെയുമെല്ലാം ശ്രദ്ധയിൽ ഈ വിഷയം ആന്റണി ജോൺ എം എൽ എ കൊണ്ടുവരികയും അതിന്റെ തുടർച്ചയിൽ പദ്ധതി ഏതു വിധേനയും നടപ്പിലാക്കാൻ കഴിയുന്നതിന് വേണ്ടിയിട്ടുള്ള തുടർ പരിശോധനകളും നടത്തുന്നതിനു വേണ്ടി സർക്കാർ നിർദ്ദേശപ്രകാരം കിഫ്ബി തയ്യാറാവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആന്റണി ജോൺ എം എൽ എ നൽകിയ കത്തിന് മറുപടി ആയിട്ടാണ് പുതിയ അലൈൻമെന്റ്
സാധ്യതകൾ വിശദീകരിച്ചു കൊണ്ട് കിഫ്ബിയിൽ നിന്നും മറുപടി ലഭ്യമാക്കിയിട്ടുള്ളത്.

നിലവിൽ കോതമംഗലം ഭാഗത്ത് പൊതുമരാമത്ത് നിരത്ത് വിഭാഗം പ്രവർത്തി നടത്തിയ സ്കെച്ച് ഉൾപ്പെടുത്തി മലേപീടിക, ചെറുവട്ടൂർ,പള്ളിച്ചിറങ്ങര എന്നീ സ്ഥലങ്ങളിലൂടെയാണ് വീട്ടൂർ വരെ നീളുന്ന അലൈൻമെന്റ് കണ്ടെത്തിയിരിക്കുന്നത്. വീട്ടൂർ മുതൽ കിഴക്കമ്പലം വരെയുള്ള ഭാഗത്തെ അലൈൻമെന്റ് നിലവിലെ റോഡ് വീതി കൂട്ടിയാണ് വിഭാവനം ചെയ്യുന്നതെന്നും കിഴക്കമ്പലം മുതൽ കാക്കനാട് വരെയുള്ള ഭാഗത്തെ അലൈൻമെന്റ് സംബന്ധിച്ച പഠനങ്ങൾ പ്രാഥമിക ഘട്ടത്തിൽ ആണെന്നും കിഫ്‌ബി അറിയിച്ചു. കിഫ്‌ ബി പദ്ധതിയായി തന്നെ തങ്കളം – കാക്കനാട് നാലുവരിപ്പാത നടപ്പിലാക്കാൻ കഴിയുന്ന സാഹചര്യം ഒരുങ്ങി വരികയാണെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎല്‍എ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 10ന് കോഴിപ്പിള്ളി- മലയിന്‍കീഴ് ബൈപാസില്‍ നടത്തുന്ന ഓഫീസ് ഉദ്ഘാടനത്തില്‍ ഷിബു തെക്കുപുറം എംഎല്‍എ അധ്യക്ഷത വഹിക്കും....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്കില്‍ 5.5 ശതമാനം പലിശനിരക്കില്‍ പൊന്നോണ സ്‌കൂട്ടര്‍ വായ്പാ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് യാസര്‍ മുഹമ്മദ് നിര്‍വഹിച്ചു. ആദ്യ ഗുണഭോക്താവിന് ബാങ്ക് പ്രസിഡന്റ് സ്‌കൂട്ടറിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തകർന്ന ഓട പുനർനിർമിക്കുന്നതിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. ആലുവ–മൂന്നാർ റോഡിൽ കോതമംഗലം താലൂക്ക്...

CHUTTUVATTOM

കോതമംഗലം: എം.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽ പ്രദേശ് സ്വദേശിയുമായ മിച്ചി മർപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ സമഗ്രവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരിൽ കണ്ട്...

CHUTTUVATTOM

കോതമംഗലം: വാരപ്പെട്ടി പുല്ലന്‍കറ്റയില്‍ എം.ജോസഫ് (89) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാപള്ളിയില്‍. ഭാര്യ: അന്നക്കുട്ടി, രണ്ടാര്‍ മുന്തിരിങ്ങാട്ട് കുടുബാഗം. മക്കള്‍:ബെന്നി പുല്ലന്‍സ്, ബിനു പുല്ലന്‍സ്. മരുമക്കള്‍:ഷൈജി,ലിജി.  

CHUTTUVATTOM

കോതംമംഗലം: എം.എ.എഞ്ചീനിയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി അരുണാചല്‍ പ്രദേശ് സ്വദേശിയായ മിച്ചി മര്‍പ്പുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കോളേജ് മാനേജ്‌മെന്റിന്റെ തെറ്റായ നടപടികള്‍ മൂലമാണെന്ന് ആരോപിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു. കോളേജിലേക്കുള്ള...

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎ എൻജിനീയറിംഗ് കോളേജ് സിവിൽ വിഭാഗം നാലാം സെമസ്റ്റർവിദ്യാർഥി മിച്ചി പർപ്പു (20)ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്വിദ്യാഭ്യാസ മന്ത്രി റോജി ജോണിന് കെഎസ്‌യു എംഎ എഞ്ചിനിയറിംഗ്...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കുത്തുകുഴിയില്‍ അത്താഘോഷം സംഘടിപ്പിച്ചു. രാവിലെ മുഴുവന്‍ യൂണിറ്റുകളും കേന്ദ്രീകരിച്ചുള്ള പൂക്കളം മത്സരം. തുടര്‍ന്ന് കുത്തുകുഴി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും ബാങ്ക് അങ്കണത്തിലുമായി...

CHUTTUVATTOM

കോതമംഗലം: കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് കോതമംഗലം മണ്ഡലം. വിവിധ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും നടന്ന കര്‍ഷകദിനാഘോഷങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചും കര്‍ഷകരുമായി സംവദിച്ചുമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ...

error: Content is protected !!