Connect with us

Hi, what are you looking for?

NEWS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടത്തി. കോതമംഗലം വ്യാപാരഭവനിൽ നടന്ന പൊതുയോഗം ജില്ലാ ട്രഷറർ  സി. സ് അജ്മൽ ഉത്‌ഘാടനം ചെയ്തു, യൂണിറ്റ് പ്രസിഡന്റ്‌  എൽദോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌  ഇ.എം ജോണി, കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ്  ഇ. കെ സേവ്യർ, സെക്രട്ടറി  റെന്നി വർഗീസ്, ട്രഷറർ  അനിൽ ഞാലുമഠം, പോത്താനിക്കാ ട് പഞ്ചായത്ത് പ്രസിഡൻ്റും വരണാധികാരിയുമായിരുന്ന ജോസ് വർഗീസ്, യുണിറ്റ് വർക്കിംഗ് പ്രസിഡൻ്റും കീരംപാറ  പഞ്ചായത്ത് പ്രസിഡൻ്റുമായ  മാമച്ചൻ ജോസഫ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ്  എ.ജി ജോർജ്, യൂത്ത് വിങ് പ്രസിഡന്റ്‌ റെജി മനുവൽ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വ്യാപാരികളുടെ മക്കളിൽ SSLC & +2 വിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
പുതിയ യൂണിറ്റ് പ്രസിഡൻ്റായി  എം ബി നൗഷാദിനെയും ജനറൽ സെക്രട്ടറി യായി ഷിന്റോ ഏലിയാസിനെയും ട്രഷറർ ആയി കെ കെ വിശ്വനാഥനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി  മൈതീൻ ഇഞ്ചകുടി സ്വാഗതവും, വനിതാ വിങ് പ്രസിഡന്റ്‌  ആശ ലില്ലി തോമസ് കൃതജ്ഞതയും രേഖപെടുത്തി.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!