Connect with us

Hi, what are you looking for?

NEWS

ഒക്കലിൽ വാഹനം അപകടം: ടോറസ് ഇടിച്ചു ബൈക്ക് യാത്രക്കാരായ അച്ചനുംമകൾക്കും ദാരുണാന്ത്യം.

കോതമംഗലം: എം സി റോഡിൽ പെരുമ്പാവൂർ ഒക്കലിൽ വാഹനം അപകടം. ടോറസ് ഇടിച്ചു ബൈക്ക് യാത്രക്കാരായ അച്ചനുംമകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടംസ്വദേശി എൽദോസ് മകൾ ബ്ലസ്സി എന്നിവരാണ്മരണമടഞ്ഞത്. എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. താന്നിപ്പുഴ പള്ളിക്ക് മുൻവശത്താണ് സംഭവം.ബൈക്കിന്റെ പിന്നിലാണ് ടിപ്പർ ഇടിച്ചത്. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്. നഴ്സിംഗ് വിദ്യാർത്ഥിനിയായമകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക്കൊണ്ടുപോകുന്നതിന് ഇടയിലായിരുന്നു അപകടം. പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെമരണമടഞ്ഞു. എൽദോസിനെ ആശുപ്രതിയിലേക്ക്കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിമൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യആശുപ്രതിയിലേക്ക് മാറ്റി. എൽദോ പാലക്കാട് കൃഷി അസിസ്റ്റന്റ് ആണ്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...