Connect with us

Hi, what are you looking for?

CRIME

വെങ്ങോല ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി

മൂവാറ്റുപുഴ: വെങ്ങോല ഇരട്ടക്കൊലപാതക കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് മൂവാറ്റുപുഴ കോടതി. ഭാര്യയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമനെ കോടതി ശിക്ഷിച്ചത്. പെരുമ്പാവൂര്‍ വെങ്ങോല ഒര്‍ണ ഭാഗത്ത് നടന്ന ഇരട്ട കൊലപാതകത്തിലാണ് ആസാം സ്വദേശി അബ്ദുള്‍ ഹക്കീമിന് മൂവാറ്റുപുഴ അഡീഷ്ണല്‍ ഡിസ്ട്രികട് ആന്റ് സെഷന്‍സ് കോടതി ജഡ്ജ് ടോമി വര്‍ഗീസ് ഇരട്ടജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.

2005 ഏപ്രിലാണ് ഭാര്യ മെഹമൂദയേയും മൂന്ന് മാസം പ്രായമുള്ള ആണ്‍കുട്ടിയേയും പ്രതി കൊലപ്പെടുത്തിയത്. ഭാര്യയും കുഞ്ഞിനെയും ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിനു വേണ്ടിയിട്ടാണ് പ്രതി കൊലപാതകം നടത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടേയും, ശാസ്ത്രിയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ സാധിച്ചത്. പെരുമ്പാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.മുഹമ്മദ് റിയാസാണ് പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷനായി അഡി.പബ്ലിക് പ്രോസിക്യുട്ടര്‍ കെ.എസ്.ജ്യോതികുമാര്‍, അഭിലാഷ് മധു എന്നിവര്‍ ഹാജരായി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ....

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം:കോതമംഗലം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, റോട്ടറി ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക റോട്ടറി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ടി.എൻ മേജർ ഡൊണർ...

NEWS

കോതമംഗലം: ഐഎംഎ സംസ്ഥാന ഡോക്ടേര്‍സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന്. സംഘടനാനേതൃത്വത്തിലെ മികവിനാണ് അവാര്‍ഡ്. ഐ. എം. എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റാണ് ഡോ. ലിസ തോമസ്. 1ന് (ജൂലൈ )...

NEWS

കോതമംഗലം:കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ ഈവെനിംഗ് ഒ.പി. പദ്ധതികളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ളവരും , റ്റിസിഎംസി /കേരള മെഡിക്കല്‍...

CRIME

കോതമംഗലം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് വിവിധയിടങ്ങളില്‍ പരിശോധന നടത്തി. കോതമംഗലം ബസ്സ് സ്റ്റാന്റ് പരിസരങ്ങളിലും, കോതമംഗലം റവന്യൂ ടവര്‍ പരിസരങ്ങളിലും, അതിഥി...

CHUTTUVATTOM

കോതമംഗലം: മയക്കുവെടി വെച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍, ശനിയാഴ്ച കോട്ടപ്പാറവനത്തില്‍ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി...

ACCIDENT

കോതമംഗലം: പിറവത്ത് മൂവാറ്റുപുഴയാറില്‍ നിര്‍ധന കുടുംബത്തിലെ ദമ്പതികളുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത് കോതമംഗലത്തിനും നൊമ്പരമായി. ചെറുവട്ടൂര്‍ ഇരമല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് എലവഞ്ചേരി കുമ്പളക്കോട് നഗറില്‍ നാരായണനും പൂര്‍ണമായും കാഴ്ചപരിമിതിയുള്ള ഭാര്യ പായിപ്ര...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

error: Content is protected !!