കുട്ടമ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച മാമലകണ്ടം സ്വദേശി ബന്നി കാക്കനാട്ട് നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹ സമരം പിന്‍വലിച്ചു.തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ചയേതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
അഞ്ച് ദിവസമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കാതിരുന്നതോടെ ബന്നി ആത്മഹത്യാഭീക്ഷണി മുഴക്കിയതിനേതുടര്ന്നാണ് തഹസില്‍ദാര്‍ ചര്‍ച്ചക്ക് തയ്യാറായത്.ലഭിച്ച ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് സമരം പിന്‍വലിച്ചശേഷം ബന്നി വ്യക്തമാക്കി