പെരുമ്പാവൂര്‍: എഎം റോഡില്‍ പെരുമ്പാവൂര്‍ നെടുതോടിനടുത്ത് പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം. ഡ്രയര്‍, പ്രസ്സ്, പ്ലൈവുഡ്, ഫെയ്‌സ് വിനിയന്‍ മേല്‍ക്കൂര എന്നിവ കത്തിനശിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. കണ്ടന്തറ കുറ്റിക്കാട്ടുകുടി ഇര്‍ഷാദിന്റെ ഉടമസ്ഥയിലുള്ള കുറ്റിക്കാട്ടുകുടിയില്‍ പ്ലൈവുഡ്‌സ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1230നായിരുന്നു സംഭവം. ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.കെ. സുരേഷ്, എന്‍.എച്ച്. അസൈനാര്‍, രാജേഷ് കുമാര്‍ എന്നിവരുടെ നേതൃതത്തില്‍ പെരുമ്പാവൂര്‍, ആലുവ, പട്ടിമറ്റം, അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, കല്ലൂര്‍ക്കാട്,
ഏലൂര്‍, തൃക്കാക്കര, നോര്‍ത്ത് പറവൂര്‍ എന്നീ 11 അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് 15 യൂണിറ്റ് അഗ്‌നിരക്ഷാ വാഹനങ്ങളും 70 സേനാംഗങ്ങളും നാലു മണിക്കൂര്‍ പ്രയത്‌നിച്ചാആണ് തീ പൂര്‍ണമായും അണച്ചത്