Connect with us

Hi, what are you looking for?

ACCIDENT

മേക്കടമ്പില്‍ വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: മേക്കടമ്പില്‍ വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മേക്കടമ്പ് എല്‍.പി സ്‌കൂളിന് സമീപം ഓലിക്കല്‍ സാറാമ്മ പൗലോസാണ് (83) തീപിടുത്തത്തില്‍ മരിച്ചത്. മൃതദേഹം കട്ടിലില്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് വീടിന്റെ കിടപ്പ് മുറിയില്‍ തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ചേര്‍ന്നാണ് തീ അണച്ചത്. അപകടകാരണം വ്യക്തമല്ല. സാറാമ്മയും മകന്‍ ബിജുവും മാത്രമാണ് വീട്ടില്‍ താമസിച്ച് വന്നിരുന്നത്. മകന്‍ ജോലിയ്ക്ക് പോയ സമയമാണ് തീപിടിച്ച് അപകടമുണ്ടായത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോഘന നടത്തും. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴ്സും മല്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...