കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയുടെ ഒത്താശയോടെ പാറമടയിൽ ടൺ കണക്കിന് മാലിന്യം തള്ളുന്നു. പഞ്ചായത്തിലെ 16 ആം വാർഡിൽ പുലിയൻപാറയിൽ സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്ന പാറമടയിൽ നിന്നും പുറത്തേക്ക് ജനവാസ മേഖലയിലേക്ക് വെള്ളം ഒഴുകിചെന്ന് പകർച്ച വ്യാധികൾ ഉണ്ടാകാനും സാധ്യതയുണ്ട്.
അടിയന്തിരമായി മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് യുഡിഎഫ്പാർലമെന്ററി പാർട്ടി ലീഡർ സൈജന്റ് ചാക്കോ സെക്രട്ടറിക്ക് കത്ത് നൽകി. സിപിഎം നേതൃത്വത്തിന്റെയും, പഞ്ചായത്ത് പ്രസിഡന്റിറെയും അറിവോടെ ആണ് ഇവിടെ മാലിന്യം തള്ളിയിരിക്കുന്നതെന്നും, കുറ്റക്കാർക്കെതിരെ നടപടി എടുത്തില്ലങ്കിൽ ശക്തമായ സമരം സങ്കടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി
 
						
									

 
























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				