Connect with us

Hi, what are you looking for?

CRIME

മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ

നെല്ലിക്കുഴി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഐരാപുരം ദാമോധർ പീടിക ഭാഗത്ത് അതിഥിത്തൊഴിലാളികളുടെ മുറിയിൽ നിന്നും അറുപതിനായിരം രൂപ, 15000 രൂപയുടെ മൊബൈൽ ഫോൺ , എ.ടി.എം – പാൻ കാർഡുകൾ എന്നിവ ഉൾപ്പെടുന്ന പെട്ടി മോഷ്ടിച്ച കേസിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാക്കുന്നത്. പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കഴിഞ്ഞ ജൂലായിലാണ് മുഹമ്മദ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് . ആഗസ്തിൽ തൃശൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച് അതിലായിരുന്നു യാത്ര. പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, ആലുവ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകളുണ്ട്. ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐ കെ.വി നിസാർ, എ.എസ്.ഐ പി.എസ് കുര്യാക്കോസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.എ അഫ്സൽ, വർഗീസ് ടി. വേണാട്ട്, സി.പി.ഒ ജോഷി മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

ACCIDENT

കോതമംഗലം: പിടവൂര്‍ മൈലാടുംപാറയിലെ ക്വാറിയില്‍ കംപ്രസര്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. മീരാന്‍ സിറ്റി നറുക്കിയില്‍ ബെന്നി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ക്വാറിയിലെത്തിയ ബെന്നി ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ പുഴയിലെ തുരുത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ പ്രത്യേക ദൗത്യസംഘവും നാട്ടുകാരും ചേര്‍ന്ന് തുരത്തി. അതേസമയം പ്രദേശത്ത് ദിവസങ്ങളായെത്തുന്ന ഒരു ആനയെ ഓടിക്കാനായിട്ടില്ല. പെരിയാറിന് നടുവിലെ തേക്കിന്‍കാടന്മാരുടെ തുരുത്തിലായിരുന്നു ആനക്കൂട്ടം. ചൊവ്വാഴ്ച...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് വീടിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടിവന്ന കാട്ടാനയ്ക്ക് മുന്നില്‍നിന്ന് ഭയന്നോടി വീണ് ആദിവാസിക്ക് പരിക്ക്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന്‍ മാരി(54)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ മോഷണശ്രമം. അഡ്മിഷന്‍ ഫീസ് ഇനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ കവരാനെത്തിയ സംഘം ലോക്കര്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായതായി...

NEWS

കോതമംഗലം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി കോതമംഗലം നഗരസഭ. ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു. ടൗണിലെങ്ങും നിരവധി വഴിയോര കടകള്‍...

CHUTTUVATTOM

  കോതമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കു സമീപം ചൊവ്വ വൈകിട്ട് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്. കോതമംഗലം – വടാട്ടുപാറ...

CHUTTUVATTOM

കോതമംഗലം: ഫാസ് (ഫൈൻ ആർട്സ് സൊസൈറ്റി ) നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങളും മൊബൈൽ ഫോട്ടോ ഷൂട്ട്, ഷോർട്‌ ഫിലിം മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് തലത്തിൽ രണ്ട്...

error: Content is protected !!