Connect with us

Hi, what are you looking for?

ACCIDENT

ജോലിക്കിടെ ഗോവണിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോതമംഗലം: ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോത്താനിക്കാട്  ആരാംകുന്നുംപുറത്ത്  ഷൈജന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്. വയറിംഗ് & പ്ലമ്പിങ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം പ്ലമ്പിങ് ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞു വീണാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പോത്താനിക്കാട് പഞ്ചായത്തിലെ ആശാ വർക്കറായ സിന്ധുവാണ് മാതാവ്. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിhuൽ.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...

NEWS

കുട്ടമ്പുഴ: പഞ്ചായത്തിലെ നാല് അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കൂറ്റാംപാറ അങ്കണവാടി വർക്കർ ശാരദ എം റ്റി, സത്രപ്പടി അങ്കണവാടി വർക്കർ ട്രീസാമോൾ പി എസ്, വടാട്ടുപാറ റോക്ക് ജംഗ്ഷൻ അങ്കണവാടി ഹെൽപ്പർ...