Connect with us

Hi, what are you looking for?

NEWS

നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം

കോതമംഗലം: പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞെന്ന് പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 11.30ഓടെ സെക്രട്ടറി സാബു സി.ജെയും വാര്‍ഡ് മെമ്പര്‍ എംവി റെജി തമ്മിലാണ് വാക്കേറ്റമുണ്ടായത്. നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി കോണ്‍ഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് അംഗം എംവി റെജിയാണ് രംഗത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റെജി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കോതമംഗലം പോലീസ് എത്തി റെജിയെ അറസ്റ്റു ചെയ്ത് നീക്കി. നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്ററി ലീഡറും 15 ആം വാര്‍ഡ് അംഗവുമാണ് റെജി. ഇന്ന് രാവിലെ തന്റെ വാര്‍ഡിലെ ഒരു പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചായത്തില്‍ എത്തിയ തനിക്കെതിരെ സെക്രട്ടറി ആക്രോശിച്ചു കൊണ്ട് പാഞ്ഞടുത്തുവെന്നും അസഭ്യം പറഞ്ഞെന്നും റെജി ആരോപിച്ചു. സെക്രട്ടറിക്കെതിരെ റെജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ ദ്യശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

 

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...