Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് പുതിയ പാലം: കൊച്ചി ധനുഷ്കോടി ദേശിയ പാത പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും : ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശിയ പാത നവീകരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടുമെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് ദേശിയ പാത അതോറിറ്റിയും പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന ഇ.കെ.കെ ഇൻഫ്രസ്ട്രക്ചറും തമ്മിൽ കരാർ ഒപ്പിട്ടു. 910.59 രൂപയ്ക്കാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. നികുതി ഉൾപ്പെടെ 1073.8 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

ടെൻഡർ നടപടികൾ കഴിഞ്ഞ ജനുവരി മാസത്തിൽ പൂർത്തികരിച്ചെങ്കിലും ഡൽഹി ആസ്ഥാനമായിട്ടുള്ള മറ്റൊരു നിർമ്മാണ കമ്പനി കോടതിയിൽ വ്യവഹാര നടപടികളുമായി മുന്നോട്ട് പോയത് കൊണ്ടാണ് കരാർ ഉടമ്പടികൾ പൂർത്തീകരിക്കാൻ താമസം നേരിട്ടത്.

ഇതേ പാതയിൽ നേരത്തെ നിർമ്മാണം ആരംഭിച്ച ബോഡിമെട്ട് മൂന്നാർ നവീകരണ പദ്ധതി ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

889 കോടി രൂപയാണ് പദ്ധതിക്കായി ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചപ്പോൾ ഏറ്റവും കുറഞ്ഞ തുകയായി ക്വാട്ട് ചെയ്തത് 910.59 കോടി രൂപയാണ്. രണ്ട് വർഷം കൊണ്ട് ദേശിയ പാത നവീകരണം യാഥാർത്ഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

കൊച്ചി മുതൽ മൂന്നാർ വരെ 125 കിലോമീറ്റർ ദൈർഘ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 മീറ്റർ വീതി ഉറപ്പക്കിയാകും നിർമ്മാണ പ്രവർത്തനങ്ങൾ. പദ്ധതിയുടെ 110 കിലോമീറ്റർ ദൂരം വീതി കൂട്ടിയാണ് നവീകരിക്കുന്നത്. ഏറ്റവും ഉന്നത നിലവാരത്തിൽ ടാർ ചെയ്താണ് ദേശിയ പാതയുടെ പുനർ നിർമ്മാണം.

നേര്യമംഗലത്ത് പുതിയ പാലവും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കും. 5 സ്പാനുകളിലായി 42.80 മീറ്റർ നീളത്തിൽ 13 മീറ്റർ വീതിയിലുമാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം. ഇത് കൂടാതെ 9 പാലങ്ങൾ വീതി കൂട്ടുന്നതിനും പദ്ധതിയിൽ ഉൾപ്പെടുത്തി. ഹൈറേഞ്ച് ഉൾപ്പെടുന്ന പ്രദേശത്തിന്റെ ടൂറിസം രംഗത്തെ വികസനക്കുതിപ്പിന് ഇത് സഹായകരമാകും.

റോഡിൻ്റെ ഇരുവശങ്ങളും മനോഹരമാക്കും. ദിശ സൂചിക ബോർഡുകളും അപകട മുന്നറിയിപ്പ് ബോർഡുകളും ഇതോടൊപ്പം സ്ഥാപിക്കും. രാത്രി യാത്രികർക്ക് അപകടങ്ങൾ ഒഴിവാക്കുന്നതിനായി റോഡിൽ റിഫ്ലക്ടറുകളും സ്ഥാപിക്കും.

വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനായി റോഡിൻ്റെ ഇരു വശങ്ങളിലുമായി 186 കിലോമീറ്റർ ദൂരം പുതിയ കാനകൾ നിർമ്മിക്കുകയും മോശമായവ നവീകരിക്കുകയും ചെയ്യും. 90 കിലോ മീറ്റർ ദൈർഘ്യത്തിൽ വിവിധ ഇടങ്ങളിലായി സംരക്ഷണ ഭിത്തികൾ സ്ഥാപിക്കുകയും ചെയ്യും.

മൂവാറ്റുപുഴ പെരുവംമുഴി മുതൽ തമിഴ്നാട് അതിർത്തിയായ ബോഡിമെട്ട് വരെ പദ്ധതിയുടെ എൺപത് ശതമാനം ഭാഗവും ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളാണ്. ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ആണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ടൂറിസം മേഖലക്കും പദ്ധതി ഏറെ ഗുണകരമാമാണ്. ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ ആണ് ദേശിയ പാത ഉപയോഗപ്പെടുത്തുന്നത്. ഇടുക്കിയിലും മൂന്നാറിലും അനുവദിക്കപ്പെട്ടതിൽ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ഇതെന്ന് എംപി പറഞ്ഞു. എംപിയുടെ ശ്രമഫലമായി കൊച്ചി ധനഷ്കോടി ദേശിയ പാത വികസനം കേന്ദ്ര സർക്കാർ ഭരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിൻ്റെ 3എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പുതിയ അലൈൻമെൻ്റ് ആയി ദേശീയപാത അതോറിറ്റി അംഗീകരിക്കുകയായിരുന്നു. ഭാരത് മാല പദ്ധതിക്ക് മുൻപ് തന്നെ ദേശിയ പാത വികസനം പൂർത്തികരിക്കണം എന്നാവശ്യപ്പെട്ട് നിരവധി പ്രാവശ്യം ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിൽ പാർലമെൻ്റിലും ഈ വിഷയം എം.പി ഉന്നയിച്ചിരുന്നു.

രണ്ട് പതിറ്റാണ്ട് മുമ്പ് വിവിധ റോഡുകൾ ചേർത്ത് ഉണ്ടാക്കിയ ദേശീയപാത വികസനം കാര്യക്ഷമമായിരുന്നില്ല. നവീകരണത്തിന്റെ പേരിൽ കോടികളുടെ പല പ്രവൃത്തികളും നടത്തിയിട്ടുണ്ടെങ്കിലും ഗതാഗതത്തിന് വലിയ പ്രയോജനം ലഭിച്ചിരുന്നില്ല. നേര്യമംഗലം പാലം കഴിഞ്ഞാൽ അടിമാലി വരെ പാത പോകുന്നത് കൊടുംവനത്തിലൂടെയാണ്. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശിയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വികസനത്തിന്റെ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രി വി.ഡി സതീശനെ ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി...

NEWS

മൂവാറ്റുപുഴ: കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെത്തി വോട്ട് രോഖപ്പെടുത്തി ഡീന്‍ കുര്യാക്കോസ് എംപി. രാവിലെ 8.30 ഓടെ എത്തിയാണ് എംപി വോട്ട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് 100ലധികം സീറ്റുകള്‍ നേടി ഐക്യ ജനാധിപത്യ...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

error: Content is protected !!