Connect with us

Hi, what are you looking for?

EDITORS CHOICE

അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

  • കൂവപ്പടി ജി. ഹരികുമാർ

കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.

കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.

ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.

You May Also Like

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കുട്ടമ്പുഴ : യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് , ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ക്ലബ്ബ് പ്രസിഡൻ്റ് കെ .എ സിബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ കെ ജോമോൻ,...

CHUTTUVATTOM

നേര്യമംഗലം : കോൺഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ ഗാന്ധി ജയന്തി ആഘോഷം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

CHUTTUVATTOM

കൊച്ചി: ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര...

CHUTTUVATTOM

കോതമംഗലം: സൗത്ത് കോട്ടപ്പടി പുന്നേക്കുന്നൻ പി.കെ കുട്ടപ്പൻ (82)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ :കാർത്ത്യായാനി. മക്കൾ: മോഹനൻ, സത്യൻ,മിനി . മരുമക്കൾ:സിൻജു ,സുനിതാ, പ്രകാശ്.

error: Content is protected !!