കോതമംഗലം :- കോതമംഗലം താലൂക്ക് ആശുപത്രിക്ക് ഇ വി എം ഗ്രൂപ്പിന്റെ 10 ലക്ഷം രൂപയുടെ ധനസഹായം നൽകി. ഗ്രൂപ്പിന്റെ സി എസ് ആർ ഫണ്ടിൽ നിന്നുമാണ് തുക കൈമാറിയത്.ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇ വി എം ഗ്രൂപ്പ് ചെയർമാൻ ഇ എം ജോണി,ഡയറക്ടർ ഡോക്ടർ സേവ്യർ മാത്യു എന്നിവരിൽ നിന്നും ആൻ്റണി ജോൺ എം എൽ എ തുക ഏറ്റുവാങ്ങി.നഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത്കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ
സിജോ വർഗീസ്,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ
രമ്യ വിനോദ്, നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ്ജ്,ആശുപത്രി സൂപണ്ട് ഡോക്ടർ സാം പോൾ എന്നിവർ പങ്കെടുത്തു.കഴിഞ്ഞ വർഷം കോതമംഗലം നഗരസഭയ്ക്ക് ഇ വി എം ഗ്രൂപ്പ് തന്നെ ആംബുലൻസും നൽകിയിരുന്നു.