Connect with us

Hi, what are you looking for?

AGRICULTURE

തേനീച്ച കൃഷിയിലും വിജയം കൈവരിച്ചു സമ്മിശ്ര കർഷകൻ കൂടിയായ പോലീസുകാരൻ

കോതമംഗലം :- കോതമംഗലത്ത് സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഉത്സവം കെങ്കേമമാക്കി സഹപ്രവർത്തകരും നാട്ടുകാരും. പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂരിലാണ് പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻ്റെ വീടും കൃഷിസ്ഥലവും. സമ്മിശ്ര കർഷകനായ മുഹമ്മദ് നിരവധി വ്യത്യസ്തങ്ങളായ കൃഷികളാണ് പരീക്ഷിച്ച് വരുന്നത്. സമ്മിശ്ര കൃഷിയുടെ ഭാഗമായി മുഹമ്മദ് തൻ്റെ റബർ തോട്ടത്തിലൊരുക്കിയ തേനീച്ചപ്പെട്ടികളിൽ നൂറുമേനിയാണ് ഉത്പാദനം നടന്നത്. കൃഷി പരിപാലനവും വിളവെടുപ്പു മെല്ലാം പോലീസ് ജോലി കഴിഞ്ഞുള്ള ഇടവേളകളിലാണ് മുഹമ്മദ് സമയം കണ്ടെത്തുന്നത്.

തേനീച്ച കൃഷിയുടെ വിളവെടുപ്പ് ഊന്നുകൽ പോലീസ് സബ് ഇൻസ്പെക്ടർ സിദ്ധിഖ് KP ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബൂബക്കർ മാങ്കുളം മുഖ്യാതിഥിയായിരുന്നു. കാർഷികരംഗത്ത് മുഹമ്മദ് നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പോലീസ് സേനക്ക് തന്നെ പ്രചോദനവും അഭിമാനവുമാണെന്ന് സഹപ്രവർത്തകനും ഊന്നുകൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ സിദ്ധിഖ് പറഞ്ഞു. മാനസികോല്ലാസത്തിന് വേണ്ടിയാണ് കൃഷി ചെയ്യുന്നതെന്നും എല്ലാവരും കൃഷി ചെയ്യാൻ രംഗത്തുവരണമെന്നും മുഹമ്മദ് പറഞ്ഞു.

 

You May Also Like

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

CRIME

പോത്താനിക്കാട്: പല്ലാരിമംഗലം ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന വെള്ളിയങ്കി കവര്‍ന്നു. വ്യാഴാഴ്ച രാത്രി 8.30 നും വെള്ളിയാഴച പുലര്‍ച്ചെ 5.30 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസിന് മുന്നില്‍...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ഗവർമെന്റ് ഹോമിയോ ആശുപത്രിയുടേയും യോഗഹാളിന്റേയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി....

NEWS

കോതമംഗലം : പല്ലാരിമംഗലം പുലിക്കുന്നേപ്പടി മുഹിയുദ്ധീൻ ജുമാമസ്ജിദ് സംഘടിപ്പിച്ച നബിദിന ഘോഷയാത്രക്ക് പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആന്റണി ജോൺ എംഎൽഎ സ്വീകരണ പരിപാടി ഉദ്ഘാടനം...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോഡിനേറ്റർ ടി എം റെജീന മുഖ്യപ്രഭാഷണം നടത്തി....

NEWS

കോതമംഗലം: വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല്ലാരിമംഗലം സ്വദേശിനി നഴ്‌സ് അമീനയുടെ മരണത്തിന് കാരണക്കാരനായ അമാന ആശുപത്രി മുൻ ജനറൽ മാനേജർഎൻ. അബ്ദുൽ റഹ്‌മാൻ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി...

error: Content is protected !!