കുട്ടമ്പുഴ : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ KA നിയാസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി കുട്ടമ്പുഴ കൂറ്റംപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ എസ് സി കോളനി റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. അബ്കാരി കേസ് രജിസ്റ്റർചെയ്തു പ്രതിയെപ്പറ്റി അന്വേഷണം ആരംഭിച്ചു. പാർട്ടി പ്രവൻ്റിവ് ഓഫീസർമാരായ ജയ് മാത്യൂസ്, സിദ്ദിഖ് AE സിവിൽ എക്സൈസ് ഓഫീസർമാരായ കെസി എൽദോ, ബിജു പി വി, ബേസിൽ കെ തോമസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു പങ്കെടുത്തു.