നെല്ലിക്കുഴി : ഇരമല്ലൂർ പതിയാലിൽ പരേതനായ ശിവദാസന്റെ കുടുംബത്തിന് സുരക്ഷിത ഭവനമായി. നിർധന കുടുംബത്തിനായി നിർമ്മിച്ച ആസ്റ്റർ ഹോംസിന്റെ താക്കോൽ കൈമാറി. വിഷുക്കൈനീട്ടമായി ലഭിച്ചവീട്ടിൽ പുതിയജീവിത പ്രതീക്ഷകളുമായി അവർ പ്രവേശിച്ചു. അഛനുറങ്ങാത്ത വീട്ടിൽ ശിവപ്രിയ എന്ന മകളും കൃഷ്ണദാസ് എന്ന മകനും അമ്മ ഓമനയ്ക്കൊപ്പം ഗൃഹപ്രവേശം നടത്തി. മൂന്നു വർഷം മുമ്പാണ് ഇരമല്ലൂർ പതിയാലിൽ ശിവദാസൻ മരണപ്പെട്ടത്.
ഇതോടെ ജീവിതം
വഴിമുട്ടിയ ശിവദാസന്റെ കുടുംബത്തിന് തണലായി
നാട്ടുകാർ സഹായ സമിതി രൂപീകരിച്ചു.
വീട് വയ്ക്കാൻ ഇരമല്ലൂർ സ്വദേശി
ഉദിനാട്ട് രഘുനാഥ്
പൂച്ചത്തൂർ അറയ്ക്കൽ കുളം പ്രദേശത്ത്
നാലര സെന്റ് സ്ഥലം
സാജന്യമായി വാങ്ങി നൽകി.
സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിൽ
പങ്കാളിത്ത പദ്ധതി പ്രകാരം ആസ്റ്റർ ഫാണ്ടേഷനാണ് വീട് നിർമ്മിച്ച് നൽകിയത്.
450 സ്ക്വയർ ഫീറ്റിൽ
ഏകദേശം 7 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് തികഞ്ഞ ഗുണമേൻമയിൽ മനോഹരമായ ആസ്റ്റർ ഹോംസ് നിർമ്മാണം പൂർത്തിയായത്.
നിർധന കുടുംബത്തിന്
വിഷുക്കൈനീട്ടമായി കിട്ടിയ
ആസ്റ്റർ ഹോംസിന്റെ താക്കാൽ കൈമാറി.
കോതമംഗലം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്
പി.എം.ബഷീർ, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്
എന്നിവർ ചേർന്നാണ്
സ്വപ്ന ഭവനത്തിന്റെ താക്കാൽ
ഓമനയ്ക്കും മക്കൾക്കും കൈമാറിയത്.
ആസ്റ്റർ ഫൗണ്ടേഷൻ പ്രൊജക്റ്റ് മാനേജർ ലത്തീഫ് കാസീം
പദ്ധതിയെക്കുറിച്ച്
വിശദീകരിച്ചു.
ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശോഭ വിനയൻ
അദ്ധ്യക്ഷത വഹിച്ചു.
ശിവദാസൻ കുടുംബ സഹായ സമിതി കൺവീനർ
സലാം കാവാട്ട് , ചെയർമാൻ എം.കെ.സുരേഷ്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
എം.വി. റെജി,
വൃന്ദ മനോജ്, കുറ്റിലഞ്ഞി GUPS ഹെഡ്മിസ്ട്രസ് വിജയകുമാരി ടീച്ചർ,
കുറ്റിലഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രതിനിധി ഒ.കെ. മണി,
ചെറുവട്ടൂർ GMHS സ്കൂൾ പി.ടി.എ. വൈസ് പ്രസിഡന്റ്
പി.എ.സുബൈർ, ഹയർസെക്കൻഡറി അധ്യാപകനായ
പി. വിജയകുമാർ ,
കേരളകർഷക സംഘം
വില്ലേജ് സെക്രട്ടറി എ.സി. സത്യൻ,
വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവട്ടൂർ യുണീറ്റ് സെക്രട്ടറി
മനോജ് കാനാട്ട്, കേരളപെൻഷനേഴ്സ് യൂണിയൻ യൂണീറ്റ് പ്രസിഡന്റ്
പരാമശ്വരൻ നമ്പൂതിരി,
സെക്രട്ടറി
കെ.കുഞ്ഞു മുഹമ്മദ്, സി.പി.ഐ.
ലോക്കൽ സെക്രട്ടറി
പി.എം.അബ്ദുൾ സലാം,
കുടുംബ സഹായസമിതി ട്രഷറർ ഹമീദ് പുതീക്കപ്പറമ്പിൽ
എന്നിവർ സംസാരിച്ചു.
ഗൃഹപ്രവേശനത്തിന്റെ
സന്തോഷവുംമധുരവുംപങ്കുവച്ച് ചടങ്ങിനെത്തിയവർക്ക്പാൽപായസംവിളമ്പി .