Connect with us

Hi, what are you looking for?

CHUTTUVATTOM

ഇരട്ടക്കാലിയിൽ കാട്ടാന ശല്ല്യം രൂക്ഷം.

കോതമംഗലം : ചാത്തമറ്റം വനമേഖലയില്‍ ഇരട്ടക്കാലി, ഒറ്റക്കണ്ടം പ്രദേശങ്ങളില്‍ കാട്ടാന വീണ്ടും ശല്യമായി എത്തി. ഞായറാഴ്ച രാത്രി ആള്‍ താമസം ഏറെയുള്ള വനമേഖലയോട് ചേര്‍ന്ന ഇരട്ടക്കാലി പ്രദേശത്താണ് ആന എത്തുന്നത്. കൂമുള്ളുംകുടിയില്‍ അംബികയുടെ വീടിന് അടുത്തുവരെ ആന എത്തിയതായി വീട്ടുകാര്‍ പറഞ്ഞു. ഇവരുടെ രണ്ട് പെണ്‍കുട്ടികള്‍ വൈഷ്ണവിയും ശിവപ്രിയയും മാത്രമാണ് അംബികയോടൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. ആന വൃക്ഷങ്ങള്‍ ഒടിക്കുന്ന ശബ്ദം കേട്ടാണ്  ഇവര്‍ ഉണര്‍ന്നത്. കുട്ടികളുടെ  ഉച്ചത്തിലുള്ള  കരച്ചില്‍ കേട്ട്  ആളുകള്‍ കൂടിയെങ്കിലും ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വെളിച്ചക്കുറവും,  ഭീതിയും  മൂലം ആരും തന്നെ തിരച്ചിലിനും ധൈര്യപ്പെട്ടില്ല. ഇതിനിടെ സമീപത്തുള്ള വെള്ളാംകണ്ടത്തില്‍ സ്കറിയയുടെ റബര്‍ തോട്ടത്തിലും ആന എത്തിയതായി തെളിഞ്ഞു. ഇവിടെ റബര്‍ മരം പിഴുത് മാറ്റിയും, നിലത്തെ മണ്ണ് കുത്തിയിളക്കിയും ഇട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇതിന് തൊട്ടടുത്ത ചുള്ളിക്കണ്ടം വന മേഖലയില്‍ എത്തിയ കാട്ടാന കൃഷി നാശം വരുത്തിയിരുന്നു. അവിടെ ആളുകള്‍ ഭീതിയില്‍ കഴിയുന്നതിനിടയിലാണ് ചാത്തമറ്റത്ത് ആന എത്തുന്നത്. നാല്‍പ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീണ്ടും ആന വരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.  എം.എല്‍.എ. മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത്‌ അംഗം റാണിക്കുട്ടി ജോര്‍ജ്, പഞ്ചായത്ത്‌ പ്രസിഡന്‍റ് സീമ സിബി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നാട്ടുകാരുടെ ആശങ്കകള്‍ പങ്കുവെച്ചു. ആന എത്തിയ ജനവാസ മേഖലയോട് ചേര്‍ന്ന വനത്തിലെ അടിക്കാടുകള്‍ വെട്ടി മാറ്റുന്നതിനും, പ്രദേശത്ത്‌ വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിനും ഡി.എഫ്.ഒ. യ്ക്ക്  എം.എല്‍.എ. നിര്‍ദേശം നല്‍കി.

രണ്ട് ദിവസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ ഡി.എഫ്.ഒ. ഉറപ്പ് നല്‍കിയതായും എം.എല്‍.എ. പറഞ്ഞു. നാല് ആനകള്‍ മുള്ളരിങ്ങാട് വന മേഖലയില്‍ എത്തിപ്പെട്ടതായാണ് അറിയുന്നത്. ഇതില്‍ ഒരെണ്ണമാണ് ചുള്ളിക്കണ്ടം, ചാത്തമറ്റം പ്രദേശങ്ങളില്‍ എത്തിയത്. ഇവയെ വനത്തിനുള്ളിലേയ്ക്ക് തിരിച്ചു വിടുന്നതിനുള്ള നടപടികളെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ചിത്രം : കാട്ടാന ഭീതി പരത്തിയ ചാത്തമറ്റം ഇരട്ടക്കാലിയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

You May Also Like

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്‌ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ക്ലബ്ബ് ഷവായ റെസ്റ്റോറന്റിന് സമീപമുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 11.30ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ റെസ്റ്റോറന്റിന് മുന്‍വശത്ത്...

ACCIDENT

മൂവാറ്റുപുഴ:മൂവാറ്റുപുഴ-കോലഞ്ചേരി റോഡില്‍ കടാതി ഷാപ്പുംപടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വീടിന്റെ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ണമായും തകര്‍ന്നു. കടാതി സ്വദേശി രാജുവിന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഒളിവിലിരുന്നും സമൂഹമാധ്യമങ്ങളില്‍ സജീവമായി അര്‍ജുന്‍ ആയങ്കി. ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളിച്ചുകൊണ്ടുള്ള സ്റ്റോറികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ കള്ളക്കേസില്‍ കുടുക്കി എന്നും ഇനി മുകളില്‍ ആകാശം താഴെ ഭൂമി എന്നുമാണ് കമന്റ്. അതേ സമയം അര്‍ജുന്റെ...

CHUTTUVATTOM

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില്‍ മോഷണശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കടാതി പാലത്തിങ്കല്‍ പുത്തന്‍പുര നൈസാബിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് രാത്രി ഒമ്പതോടെയാണ് മോഷണ...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതികള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. തൃശൂര്‍ ഒല്ലൂക്കര ഇല്ലഞ്ഞികുളംകര കദളിക്കാട്ടില്‍ കെ.സമല്‍ (32), തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കമുറിയില്‍ ഇളന്താനത്ത്...

CHUTTUVATTOM

മൂവാറ്റുപുഴ: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. വാളകം റാക്കാട് വടക്കേപ്ലാപ്പുഴ മിതേഷ് (40) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CRIME

മൂവാറ്റുപുഴ:മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് അടുത്ത മാസം 20-നകം സമര്‍പ്പിക്കാന്‍ കോടതി...

error: Content is protected !!