Connect with us

Hi, what are you looking for?

CHUTTUVATTOM

അച്ഛൻ ആശുപത്രിയിൽ, കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്‌തി ചെയ്‌തു; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി മാത്യു കുഴൽനാടൻ.

മൂവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്തിലാണ്‌ മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് MLA മാത്യു കുഴൽ നാടൻ കുട്ടികളെ വീടിൻ്റെ അകത്ത് കയറ്റിയത്. പായിപ്ര വലിയപറമ്പിൽ അജേഷിൻ്റെ വീട്ടിലാണ് സംഭവം. ഭാര്യ:-മഞ്ജു, മക്കൾ: നന്ദു (10ആം ക്ലാസ് )നന്ദന (7ആം ക്ലാസ് ) നന്ദിത (7ആം ക്ലാസ്, നന്ദശ്രീ (5ആം ക്ലാസ് ) എന്നിവരെ പുറത്താക്കിയാണ് ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. അജേഷ് പട്ടിക വിഭാഗത്തിൽപ്പെട്ടതാണ് ഹൃദ് രോഗിയാണ്. അജേഷ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ അഡ്മിറ്റുമാണ്. മക്കളോട് സാധനങ്ങൾ എടുത്ത് ഇറങ്ങിക്കോ എന്ന് പറഞ്ഞ് ഇറക്കിയാണ് വീട് ജപ്തി ചെയ്തത് എന്ന് പറയുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട് ജപ്തി ചെയ്തത്. ജപ്തി ചെയ്ത വീട്ടിൽ വൈകിട്ടോടേ മാത്യൂ കുഴൽ നാടൻ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം സി വിനയൻ, വാർഡ് മെമ്പർമാരായ നജിഷാനവാസ്, ഷാഫി മുതിരക്കാലായിൽ മുൻ പഞ്ചായത്തംഗങ്ങളായ കെ കെ ഉമ്മർ, പി എ കബീർ, എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധിക്കുകയും, തുടർന്ന് താഴ് പൊളിച്ച് കുട്ടികളെ വീട്ടിൽ കയറ്റുകയുമാണ് ഉണ്ടായത്. ബാങ്കുകാർ നടത്തിയത് മനുഷത്വരഹിതമായ പ്രവർത്തനമാണെന്നും MLA പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ പിതൃദിന ആഘോഷം നടത്തി. കോതമംഗലം രൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതൃദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുടുംബ ജീവിതമാകുന്ന തോണിയിലെ...

NEWS

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ പോക്സോ കോടതി. മൂവാറ്റുപുഴ കുഴിമറ്റം നഗര്‍ പടിഞ്ഞാറെ കുടിയില്‍ കണ്ണന്‍...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ നിന്ന് ഒഴുക്കിപ്പെട്ട് കാണാതായ തൊടുപുഴ വെങ്ങല്ലൂര്‍ കോന്നാട്ട് രവിയുടെ ഭാര്യ വത്സലയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ പെരുവംമൂഴി പാലത്തിന്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ ട്രാഫിക് എസ്‌ഐയായി കെ.പി സിദ്ദിഖ് വീണ്ടും ചുമതലയേറ്റു. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് തുറന്നു നല്‍കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കെ.പി സിദ്ധിക്കാണ്...

ACCIDENT

മൂവാറ്റുപുഴ: വാഴക്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ 130 ജംഗ്ഷന്‍ കണ്ടത്തില്‍ മൂസയുടെ ഭാര്യ അനീഷ (46) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

NEWS

മൂവാറ്റുപുഴ: തമിഴ്‌നാട്ടില്‍നിന്നും വീട്ടുജോലിക്കെത്തിച്ച ഏഴുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ ആഭാവത്തില്‍ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സിന്ധു നായര്‍, ഭര്‍ത്താവ് അഡ്വ. ജോസ് കുര്യന്‍, കുട്ടിയെ ജോലിക്കെത്തിച്ച ഏജന്റ് നാഗപ്പന്‍...

CRIME

മൂവാറ്റുപുഴ: മാറാടി മഞ്ചേരിപ്പടിയില്‍ തനിച്ച് താമസിക്കുന്ന കിടപ്പുരോഗിയായ വയോധികയുടെ ആഭരണങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടുഗൽ സ്വദേശിനി ലക്ഷ്‌മി (46) എന്നിവരെയാണ് മൂവാറ്റുപുഴ...

CRIME

മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വാളകം കുന്നക്കാല്‍ സ്വദേശി കാവിക്കുന്നേല്‍ ബേസില്‍ സാജു (27) വിനെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ്...

ACCIDENT

മൂവാറ്റുപുഴ: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ നിയന്ത്രണം നഷ്ട്പ്പെട്ട മിനി ബസ് വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് അപകടം. എംസി റോഡില്‍ പുളിഞ്ചുവട് കവലയില്‍ ഞായറാഴ്ച രാത്രി 8.30 ഓടെയുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന...

CRIME

മൂവാറ്റുപുഴ: മാറാടിയില്‍ പട്ടാപ്പകല്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.ഞായറാഴ്ച രാവിലെ എട്ടോടെ മാറാടി മഞ്ചേരിപ്പടിയില്‍ പൂമറ്റത്തില്‍ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. അവിവാഹിതയായ മറിയാമ്മയും, തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയും മാത്രമാണ്...

NEWS

മൂവാറ്റുപുഴ: വാഴപ്പിള്ളിയില്‍ മൂവാറ്റുപുഴ സിവില്‍ സ്റ്റേഷന് സമീപം ടോറസ് ലോറിയും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പുനലൂര്‍ സ്വദേശി ബിജു (59)...

CHUTTUVATTOM

മൂവാറ്റുപുഴ: അനധികൃതമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി പരിപാലിച്ച പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പശ്ചിമ ബംഗാള്‍ സ്വദേശി നന്തു മൊണ്ടാല്‍ (30)നാണ് മൂവാറ്റുപുഴ അഡീഷ്ണല്‍...

error: Content is protected !!