Connect with us

Hi, what are you looking for?

NEWS

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ.

കോതമംഗലം : പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു.
ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസും മറ്റൊരു വാച്ചറും വള്ളത്തിൽ മടങ്ങുമ്പോഴാണ് എൽദോസിനെ കാണാതായത്. എൽദോസിനെ കാണാതായ വിവരം അറിഞ്ഞതോടെ ഫയർഫോഴ്സ്, വനം വകുപ്പ് ,പോലീസ്, നാട്ടുകാർ എന്നിവർ പെരിയാറ്റിലും, വന മേഖലയിലും വ്യാപകമായി തെരച്ചിൽ നടത്തിവരികയായിരുന്നു. പെരിയാറിൽ ചെട്ടിപ്പിള്ളി ഭാഗത്താണ് തിങ്കൾ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


ഫയർഫോഴ്സ് സ്കൂബാ ടീം , പോലീസ്, ഫോറസ്റ്റ് പ്രദേശവാസികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരച്ചിൽ . ഒന്നാം തീയതി രാവിലെ മുതൽ ആയിരുന്നു കാണാതായിരുന്നത്. ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു വാച്ചറായ രാജനൊപ്പം സഞ്ചരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിന് ശേഷമാണ് എൽദോസിനെ കാണാതാകുന്നത്. . ഒന്നിച്ച് ജോലി ചെയ്യുന്ന എൽദോസ് കൂടെ വന്നതിന് ശേഷം മറ്റൊരു സ്ഥലത്ത് ഇറങ്ങി എന്നാണ് രാജൻ്റെ മൊഴി. പിന്നീട് രാജൻ മൊഴി മാറ്റിപ്പറയുകയും ചെയ്യുന്നതായി പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം സ്കൂബാ ടീം രാവിലെ മുതൽ വൈകിട്ട് വരെ ഓവുങ്കൽ കടവിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഇതിനിടയിൽ എൽദോസിൻ്റെ ചെരുപ്പ് ചെട്ടിപ്പിള്ളി എന്ന ഭാഗത്ത് നിന്ന് പോലീസിന് ലഭിച്ചു.വസ്ത്രവും മൊബൈൽ ഫോണും ഓവുങ്കൽ കടവിൽ നിന്ന് കണ്ടെത്തിയിരുന്നു.കൂടെയുണ്ടായിരുന്ന വാച്ചർ രാജനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

NEWS

കോതമംഗലം: കോതമംഗലത്ത്  വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ നൂറേക്കർ ഭാഗത്ത് രണ്ടു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നു. കുട്ടമ്പുഴ, ആനക്കയം വാർഡിൽ നൂറേക്കറിൽ താമസിക്കുന്ന ബിന്ദു, സിജൻ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്തിലെ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് സ്ഥല ഉടമയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. വനംവകുപ്പ് കാര്‍ഷിക മേഖലയോട് കാണിക്കുന്ന നീതികേടും,...

CRIME

കോതമംഗലം: മദ്യവില്പപനയെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിൽ കുട്ടമ്പുഴ പോലീസ് 3 പേർക്കെതിരെ കേസെടുത്തു.പിണവൂർകുടി സ്വദേശികളായ മധു, മനു, പ്രതാപൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണവൂർകുടിയിൽ ഒരു...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം...

NEWS

കുട്ടമ്പുഴ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം പഞ്ചായത്തുകളിൽ മത്സ്യകൃഷിക്ക് അപേക്ഷിച്ചവർക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .കുട്ടമ്പുഴ പഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ വിതരണ ഉദ്ഘാടനം...

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ...

NEWS

കോതമംഗലം :ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും പിണര്‍വൂര്‍കുടി കബനി ട്രൈബല്‍ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ലാവണ്യം 2025’ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ...

error: Content is protected !!