Connect with us

Hi, what are you looking for?

CHUTTUVATTOM

യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി എൻ എസ്‌ എസ്‌ ക്യാമ്പിന് തുടക്കമായി.

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ സപ്തദിന ക്യാമ്പിന് പല്ലാരിമംഗലം ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. യുവത്വം ആസ്തികളുടെ വികസനത്തിന് എന്ന ലക്ഷ്യത്തോടെ പുനർജ്ജനി 2021 എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഉത്‌ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോളേജ് സെക്രട്ടറി ബിനു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ നവീകരണപ്രവർത്തനങ്ങളും അടുക്കളതോട്ട നിർമ്മാണവും ആണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്.

സ്‌കൂൾ നവീകരണ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം പല്ലാരിമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഖദീജ മുഹമ്മദ് നിർവഹിച്ചു. കൂടാതെ പാരമ്പര്യേതര ജലസ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടും. കോളേജിലെ 100 വിദ്യാർത്ഥികളാണ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുക. ക്യാമ്പിനോട് അനുബന്ധിച് വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വേണ്ടി വിവിധ ക്ലാസ്സുകളും സോപ്പിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ക്യാമ്പിന്റെ പതാക ഉയർത്തൽ നടത്തി.


കോളേജ് മെക്കാനിക്കൽ വിഭാഗം മേധാവി പ്രഫ നിധീഷ് എൽദോ ബേബി, പ്രോഗ്രാം ഓഫീസർ ബേസിൽ എൽദോസ് , സ്‌കൂൾ പി റ്റി എ പ്രസിഡന്റ് ഷിജീബ് എൻ എം , പ്രഫ. എൽദോസ് ലോമി എന്നിവർ സംസാരിച്ചു. എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ സ്വാഗതവും വോളന്റീയർ സെക്രട്ടറി അശ്വിൻ സച്ചിത് നന്ദിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

error: Content is protected !!