Connect with us

Hi, what are you looking for?

NEWS

മനോജ്‌ ഇഞ്ചുർ ബി ജെ പി കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി.

കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ്‌ ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ ഖജാൻജിയായി നിയമിതനായി. കെ പി കൃഷ്ണദാസ്, മുരളി കട്ടാഴത്ത്, കെ ആർ വേണുഗോപാൽ എന്നിവർ വൈസ് പ്രസിഡന്റമാരായും,വിമല രാധാകൃഷ്ണൻ,ജയപ്രസാദ് വൈപ്പിൻ,എം ഐ സാജു എന്നിവർ സെക്രട്ടറിമാരുമായിട്ടുള്ള ജില്ല സമിതിയുടെ പ്രഖ്യാപനമാണ് പ്രസിഡന്റ് വി എസ് സത്യൻ നിർവ്വഹിച്ചത്. ഇതിൽ കോതമംഗലം, വാരപ്പെട്ടി ഇഞ്ചൂർ സ്വദേശിയാണ് മനോജ്‌ ഇഞ്ചുർ.


ബിജെപി ബൂത്ത് പ്രസിഡൻറ് ആയിട്ടാണ് പാർട്ടിയിൽ തുടക്കം. ബിജെപി വാരപ്പെട്ടി പഞ്ചായത്ത് ജനറൽ സെക്രട്ടറി,യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി,യുവമോർച്ച എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് എന്നീ ചുമതലകൾ നിർവ്വഹിച്ചു പ്രവർത്തിച്ചു.യുവമോർച്ചയുടെ ജില്ലാ കമ്മറ്റിയിൽ രണ്ടു തവണ സ്ഥാനം വഹിച്ചു. പിന്നീട് ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി,മണ്ഡലം പ്രസിഡൻറ് എന്നീ ചുമതലകളും സ്തുത്യർഹമായി നിർവ്വഹിച്ചു.

2019ലെ ലോകസഭാ ഇലക്ഷൻ സമയത്ത് പാലക്കാട് മുഴുവൻ സമയ പ്രവർത്തകനായും. ആ കാലയളവിൽ ദില്ലിയിൽ പ്രധാന മന്ത്രിയും ദേശീയ അധ്യക്ഷനും വിളിച്ചു ചേർത്ത വിസ്താരക യോഗത്തിൽ സംബന്ധിച്ചു.2020 ൽ കോന്നി ഇലക്ഷൻ വിസ്താരക് ആയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ചതിൽ സന്തുഷ്ടനായ മനോജ്‌ കിട്ടിയ ഉത്തരവാദിത്ത്വത്തിൽ സജ്ജീവമാകാനാണ് നീക്കം.

You May Also Like

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

CHUTTUVATTOM

കോതമംഗലം: ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാതല തെരഞ്ഞെടുപ്പ് അവലോകന യോഗം കുട്ടമ്പുഴയില്‍ നടന്നു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യാതിഥിയായി....

CHUTTUVATTOM

കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ,...

ACCIDENT

കോതമംഗലം – കോതമംഗലം, വാരപ്പെട്ടിയിൽ നിയന്ത്രണം വിട്ട കാർ ചായക്കട തകർത്തു.നിർത്താതെ പോയ വാഹനത്തിൻ്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെ അർദ്ധരാത്രിയാണ് നിയന്ത്രണം വിട്ട കാർ വൈദ്യുതപോസ്റ്റ് തകർത്ത് കടയിലേക്ക് പാഞ്ഞ്...

NEWS

കോതമംഗലം: വരപ്പെട്ടിയില്‍ മീന്‍ കുളത്തിലെ വലയില്‍ കുടുങ്ങിയ കൂറ്റന്‍ പെരുമ്പമ്പിനെ രക്ഷപെടുത്തി. കഴിഞ്ഞ രാത്രിയാണ് വാരപ്പെട്ടി കൊറ്റാനക്കോട്ടില്‍ ഷാജിയുടെ മീന്‍ കുളത്തിലെ വലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് 9...

NEWS

കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

error: Content is protected !!