Connect with us

Hi, what are you looking for?

CHUTTUVATTOM

കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ തെങ്ങിന്‍ തൈ നട്ട് പ്രതിഷേധിച്ചു.

കോതമംഗലം : കുണ്ടും കുഴിയുമായി തകര്‍ന്ന് കിടക്കുന്ന പാണിയേലി – മൂവാറ്റുപുഴ റോഡില്‍ കാട്ടാംകുഴി മുതല്‍ കക്ഷായിപ്പടി വരെയുളള ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ തെങ്ങിന്‍തൈ നട്ട് പ്രതിഷേധിച്ചു. റോഡ് തകര്‍ന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പുനരുദ്ധാരണത്തിന് നടപടിയുണ്ടാകാത്തതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ കോതമംഗലം ഡിവിഷന് കീഴില്‍ കേവലം ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ റോഡ് നിലവിലുള്ളത്.

പെരുംബാവൂര്‍, മൂവാറ്റുപുഴ ഡിവിഷനുകള്‍ക്ക് കീഴിലുള്ള പ്രസ്തുത റോഡിന്റെ ബാക്കി ഭാഗങ്ങള്‍ റീ ടാറിംഗ് നടത്തിയെങ്കിലും കാട്ടാംകുഴി-കക്ഷായിപ്പടി ഭാഗങ്ങള്‍ റീടാറിംഗ് നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ഓടക്കാലി വഴി ആലുവയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസും , മൂവാറ്റുപുഴയില്‍ നിന്ന് പായിപ്ര -ചെറുവട്ടൂര്‍ -മേതല-കുറുപ്പംപടി വഴി പെരുംബാവൂരിലേക്കും , പെരുംബാവൂരില്‍ നിന്ന് മേതല വഴി കോതമംഗലത്തേക്കും പത്തോളം സ്വകാര്യ ബസ് സര്‍വീസുകളും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാനപ്പെട്ട റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് കിടക്കുന്നത് റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

തുടര്‍ന്നും പി.ഡബ്ള്യു.ഡി. കോതമംഗലം ഡിവിഷന്‍ ഓഫീസ് ഉപരോധം ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത നിയോജകമണ്ഡലം ട്രഷറര്‍ റ്റി.എം.അലി പറഞ്ഞു.വാര്‍ഡ് പ്രസിഡന്റ് ഷിയാസ് പുതിയേടത്ത്, സെക്രട്ടറി കെ.എന്‍.സലാഹുദ്ദീന്‍, ജമാല്‍ പടുത്താലുങ്കല്‍ , കെ.എം.സൈഫുദ്ദീന്‍ , വി.എം.നൗഷാദ് , ഷറഫുദ്ദീന്‍ മലയില്‍, എം.എ.ഷിഹാബുദ്ദീന്‍ , എന്‍.എം.ഫാറൂഖ് ,ഇബ്രാഹീം വട്ടപ്പാറ, കെ.പി.അലിയാര്‍, മൈതീന്‍ നായാട്ടുപാറ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

error: Content is protected !!