പിണ്ടിമന : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ KA നീയാസിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലം താലൂക്ക് പിണ്ടിമന വില്ലേജ് വേട്ടാംപാറ കരയിൽ പെരിയാർ നദിക്കരയിൽ പുഴയറമ്പിൽ കുറ്റികാട്ടിനിടയിൽ നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ ഒളിപ്പിച്ചുവെച്ച ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ ഉദ്ദേശം 40 ലിറ്റർ വാഷ് കണ്ടെത്തി.
അബ്കാരി കേസെടുത്തു കേസ് രേഖകളും തൊണ്ടിമുതലുകളും മേൽ നടപടികൾക്കായി കോതമംഗലം റെയ്ഞ്ചിനു കൈമാറി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമ്മാരായ ജിമ്മി VL,ഉമ്മർ PE, ബേസിൽ K തോമസ് എന്നിവരും ഉണ്ടായിരുന്നു.