കോതമംഗലം :സമുദായ സൗഹാർദ്ദത്തിനു മാതൃകയായ കോതമംഗലത്ത് സമാധാനപൂർവ്വമായ സാമൂഹിക അന്തരീക്ഷം കലുഷിത മാക്കാൻ ലക്ഷ്യമിട്ട് സാമൂഹിക ദ്രോഹികൾ നടത്തിയ ആസൂത്രിതമായി നടത്തിയ കുൽസിത പ്രവർത്തിയെ ബിജെപി ജില്ല പ്രസിഡന്റ് ശക്തമായ ഭാഷയിൽ അപലപിച്ചു.ആക്രമണം നടന്നിട്ട് നാളുകൾ കഴിഞ്ഞിട്ടും ആക്രമികളെ കണ്ടെത്താൻ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണ്.പോലീസിന്റെ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധസമരങ്ങളുമായി ബിജെപി മുൻപോട്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
കവളങ്ങാട് പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സാമൂഹ്യ ദ്രോഹികളുടെ അക്രമണങ്ങൾക്ക് വിധേയമായ മൂന്ന് പള്ളികളിലും ബിജെപി ജില്ല പ്രസിഡന്റ് എസ് ജയകൃഷ്ണൻ സന്ദർശനം നടത്തി. കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള തലക്കോട് അംബികാപുരം സെന്റ് മേരീസ് പള്ളി,കവളങ്ങാട് പുലിയൻപാറ സെന്റ് ആന്റണീസ് പള്ളി,ഊന്നുകൽ ലിറ്റർ ഫ്ളവർ ഫെറോന പള്ളി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ബന്ധപ്പെട്ട വികാരിമാരെ നേരിൽ കണ്ട് സംഭവത്തിലുള്ള ദുഖവും പ്രതിഷേധവും അറിയിച്ചു.
മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചുർ, ജനറൽ സെക്രട്ടറി സജീവ് മലയിൻകീഴ്, വൈസ് പ്രസിഡന്റ് അയിരൂർ ശശിന്ദ്രൻ, അഡ്വ. അശോകുമാർ, അഡ്വ.സൂരജ് ജോൺ മലയിൽ,വിനോദ് ഇലവുങ്കൽ, അരുൺ നെല്ലിമറ്റം, സോമൻ നേര്യമംഗലം, ബിനോയ് ബ്ലായിൽ, വി.ജി.അരവിന്ദാക്ഷൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.