കോതമംഗലം : കോതമംഗലം നഗരസഭയുടെ മാലിന്യ സംസ്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയുടെ മാലിന്യ നീക്കത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ വാഹനം നിരത്തിലിറക്കി. ഇന്ന് നഗരസഭ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽ നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ കെ.വി. തോമസ് അധ്യക്ഷൻ ആയ ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷ ശ്രീമതി സിന്ധു ഗണേശൻ ഫ്ളാഗ് ഓഫ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ നൗഷാദ് കെ. എ.,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ജോ. ഐ,നഗരസഭ ഉദ്യോഗസ്ഥർ,ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ഹരിതകർമസേനയുടെ പ്രവർത്തനം വാർഡുകളിൽ വിപുലമാക്കുമെന്ന് യോഗത്തിൽ അറിയിച്ചു.