Connect with us

Hi, what are you looking for?

CHUTTUVATTOM

കാല്‍നട യാത്രപോലും അസാധ്യമായി ഊരംകുഴി – ചെറുവട്ടൂര്‍ പള്ളിപ്പടി റോഡ്: അധികാരികള്‍ കണ്ണ് തുറക്കണമെന്ന് പി.ഡി.പി.

 

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 17, 18 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഊരംകുഴി -ചെറുവട്ടൂര്‍പള്ളിപ്പടി റോഡ് കാല്‍നട യാത്ര പോലും അസാധ്യമായ നിലയില്‍ തകര്‍ന്ന് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ശോചനീയമായ അവസ്ഥയിലാണ്. നേരത്തെ പൊതുമരാമത്ത് വകുപ്പ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരുപത്തിനാല് കോടിയോളം രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ച പ്ളാമുടി- ഊരംകുഴി റോഡിന്റെ അവസാന ഭാഗം കൂടിയാണ് ഈ പ്രദേശം. എന്നാല്‍ പ്രസ്തുത പദ്ധതി നിര്‍മ്മാണം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഉള്ളത്. PWD റോഡ് ഏറ്റെടുത്ത സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ റോഡ് കയ്യൊഴിയുകയും ജനപ്രതിനിധികള്‍ തിരിഞ്ഞ് നോക്കാത്ത നിലയിലും പ്രദേശവാസികള്‍ വര്‍ഷങ്ങളായി യാത്രാക്ളേശം നേരിടുകയാണ്.

മുസ്ലിം പള്ളി, ക്ഷേത്രം, പ്രാഥമീക ആരോഗ്യകേന്ദ്രം ,റേഷന്‍ വിതരണ കേന്ദ്രം, ആയൂര്‍വേദ ആശുപത്രി, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും തൊട്ടടുത്ത പട്ടണങ്ങളായ മൂവാറ്റുപുഴ, കോതമംഗലം നഗരങ്ങളിലേക്കും പ്രദേശവാസികള്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും അനാസ്ഥ കാരണമായി ഒരു പ്രദേശത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി യാത്രാക്ളേശം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഊരംകുഴി -ചെറുവട്ടൂര്‍പള്ളിപ്പടി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിഷേധത്തിന് മുന്‍കയ്യെടുക്കാനും സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാനും പി.ഡി.പി.ചെറുവട്ടൂര്‍ മേഖലാ കമ്മിറ്റി തീരുമാനിച്ചു.

ഷിഹാബ് കുരുംബിനാംപാറ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അഷറഫ് ബാവ , മേഖല ഭാരവാഹികളായ ഷാജി കവലക്കല്‍, നിസാര്‍ ഊരംകുഴി , ഷിയാസ് , കെരീം തട്ടുപറന്പില്‍, ജമാല്‍ പടുത്താലുങ്കല്‍ , കെ.എം.സൈഫുദ്ദീന്‍ ,ഷിയാസ് പുതിയേടത്ത് ,റമിന്‍സ് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

error: Content is protected !!