നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രദേശത്ത് ദുരിതമായി മാറിയ വെളളകെട്ടിന് പരിഹാരമായി.
റോഡിന് വശത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണവുമായി ബന്ധപെട്ട് സ്വകാര്യസ്ഥലം ഉടമയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാലങ്ങളായിമുടങ്ങികിടന്ന ഈ ഭാഗം വെളളക്കെട്ടില്‍ മുങ്ങി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കാല് നടയാത്രക്കാരെ അടക്കം ദുരിതത്തിലാക്കുകയും ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച് മണിക്കൂറുകളോളം നടത്തിയ മാരത്തണ്ചര്ച്ചകള്ക്കൊടുവിലാണ് പ്രശ്ന പരിഹാരത്തിന് ശാശ്വതപരിഹാരമായത്.20 ലക്ഷം രൂപ മുടക്കി പൊതുമാമത്ത് വകുപ്പാണ് വെളളകെട്ടുളള ഭാഗം കട്ടനിരത്തി ഡ്രൈനേജും ഓടയുംനിര്മ്മിച്ച് ഈ ഭാഗത്തെ വെളളകെട്ട്പരിഹരിക്കുന്നത്. പി ഡബ്ലിയു എ എക്സി ഷാജീവ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷറഫിയ കെ കെ നാസര്‍,മുന്‍ പഞ്ചായത്ത് അംഗം ഷിഹാബ് ജയന് ഷിഹാബ് തുടങ്ങിയവര്‍ പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്കി.