കോതമംഗലം :കോവിഡ് കാലത്ത് കാനറാ ബാങ്ക് കോളനികളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. കാനറാ ബാങ്ക് അടിവാട് ശാഖയുടെ നേതൃത്വത്തിലായിരുന്നു കോളനികാർക്കായി ബിരിയാണി പാക്കറ്റുകൾ വിതരണം നടത്തിയത്. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് വെളിയംകുന്ന് കോളനിയിലും അടിവാട് തെക്കെ കവല ലക്ഷം വീട് കോളനികളിലുമുളള മുഴുവൻ താമസകാർക്കും ബിരിയാണി പൊതികൾ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം കോതമംഗലം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു.
പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈ.പ്രസിഡന്റ് ഓ.ഇ. അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,കാനറാബാങ്ക് എറണാകുളം റീജണൽ 2 അസിസ്റ്റന്റ് ജനറൽ മാനേജർ സി. സത്യ നാരായണൻ, കാനറാ ബാങ്ക് അടി വാട് ശാഖാ മാനേജർ മുഹമ്മദ് റിസ്വാൻ. ഇ. കെ., മുൻപഞ്ചായത്ത് അംഗം എ.പി. മുഹമ്മത് തുടങ്ങിയവർ സംസാരിച്ചു.