Connect with us

Hi, what are you looking for?

CHUTTUVATTOM

മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് ; ടാറിംഗ് ജോലികൾ ആരംഭിച്ചു.

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. കർത്താവ് പടി മുതൽ വാരിക്കാട് വരെ ടാറിംഗിന് മുന്നോടിയായുള്ള പ്രൈമിംഗ്‌ കോട്ട് എമൽഷൻ അടിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ഇതിന് മുകളിൽ ടാക്ക് കോട്ട് കൂടി അടിച്ചതിന് ശേഷമാണ് ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള ടാറിംഗ് ആരംഭിക്കുന്നത്. 6.500 കിലോമീറ്റർ ദൂരത്തിലാണ് ടാറിംഗ് ചെയ്യുന്നത്. ഇതിൽ 5.250 കിലോമീറ്റർ ദൂരത്തിൽ ജി.എസ്.ബി വിരിച്ചു റോഡ് ബലപ്പെടുത്തിയിട്ടുണ്ട്. 2.500 കിലോമീറ്റർ ദൈർഘ്യത്തിൽ വെറ്റ് മിക്സ് കൂടി വിരിച്ചു ബലപ്പെടുത്തിയ ഭാഗത്താണ് നാളെ മുതൽ ടാറിംഗ് തുടങ്ങുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. 13 കലുങ്കുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. പദ്ധതിയിൽ ആദ്യം ഉണ്ടായിരുന്ന കലുങ്കുകൾക്ക് പുറമെ 4 ചെറിയ കലുങ്കുകൾ കൂടി നിർമ്മിക്കേണ്ടി വന്നു . ഇതിൽ  3 എണ്ണം മണ്ണൂർ ജംഗ്ഷനിൽ ആണ് നിർമ്മിച്ചത്.
വളയൻചിറങ്ങര ഭാഗത്തെ ഡ്രെയിനേജിന്റെ നിർമ്മാണം പൂർത്തിയായി. വളയൻചിറങ്ങര ഐടിഐ യോട് ചേർന്നുള്ള കലുങ്കിലേക്ക് ഇത് ചേർക്കും. പരുത്തിയേലിപ്പടിയിൽ നിർമ്മിക്കുന്ന കലുങ്കിന്റെ ജോലി പകുതി പൂർത്തിയായി. ഇവിടെ കാനയുടെ ഉയരം കൂട്ടേണ്ടി വരും. പൂണൂർ ഭാഗത്ത് 150 മീറ്റർ ദൂരത്തിൽ ടൈൽ വിരിക്കും. മറ്റു ഭാഗങ്ങൾ നവീകരിച്ചു റോഡ് സഞ്ചാര യോഗ്യമാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുവാൻ കിഫ്‌ബി നിർദ്ദേശിച്ചിരുന്നു. തുടർന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കിഫ്‌ബി അധികൃതരുമായി സംസാരിച്ചു റോഡ് നിർമ്മാണം പുനരാരംഭിക്കുന്നതിന് തീരുമാനം എടുക്കുകയായിരുന്നു. 11 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ 2.500 കിലോമീറ്റർ ദൂരം ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് മറ്റൊരു പദ്ധതിയായി കിഫ്‌ബിയിൽ സമർപ്പിച്ചിരിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ ടൈൽ വിരിച്ചു മനോഹരമാക്കും. കനാലുകളുടെ വശങ്ങളിൽ കൈവരികൾ സ്ഥാപിക്കുന്നതിനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

You May Also Like

ACCIDENT

പെരുമ്പാവൂര്‍: നെടുങ്ങപ്രയില്‍ ടോറസ് ലോറി കയറിയിറങ്ങി ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ജോഷ്വാ ബേസില്‍ ആണ് മരിച്ചത്. പിതാവിനൊപ്പം കടയില്‍ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ കുട്ടിയുടെ മേല്‍ ലോറി...

CHUTTUVATTOM

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നൗഗാവ് സ്വദേശി സിറാജുല്‍ ഇസ്ലാം (34) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ...

CHUTTUVATTOM

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവ് മരിച്ചനിലയില്‍. തൃശൂര്‍ സ്വദേശി ഋതിക് സണ്ണി ആണ് മരിച്ചത്. പെരുമ്പാവൂര്‍ വല്ലത്ത് ജംഗ്ഷനിലെ ലോഡ്ജിലെ മുകളിലെ നിലയിലാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പോലീസിനെ അറിയിക്കുകയായിരുന്നു....

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

error: Content is protected !!