Connect with us

Hi, what are you looking for?

CHUTTUVATTOM

ചേലാമറ്റത്തും മേപ്രത്തുപടിയിലും പ്രചരണം നടത്തി എൽദോസ് കുന്നപ്പിള്ളി.

പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റത്തും വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടിയിലും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പ്രചരണം നടത്തി. രാവിലെ 8 മണി മുതൽ ചേലാമറ്റം അമ്പലവും ക്ഷേത്ര കടവും ബലിതറകളും സന്ദർശിച്ചു. ശിവരാത്രി വാവ് ബലിയോടനുബന്ധിച്ചുള്ള ബലിത്തറകൾ സന്ദർശിച്ചു ഭക്ത ജനങ്ങളുമായി ആശയ വിനിമയം നടത്തി. പോലീസ്, ഫയർ ഫോഴ്സ് എന്നിവരോട് സജ്ജീകരണങ്ങൾ ചോദിച്ചറിഞ്ഞ എൽദോസ് കുന്നപ്പിള്ളിയോടൊപ്പം ഒക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ തോട്ടപ്പിള്ളിയും ഉണ്ടായിരുന്നു.
തുടർന്ന് വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടിയിൽ വിവിധ ഭവനങ്ങൾ സന്ദർശിച്ചും ഹൈകൗണ്ട് പൈപ്പ് കമ്പനിയിൽ എത്തി തൊഴിലാളികളോടും വോട്ട് അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസത്തെ കാറ്റിൽ നശിച്ച മേപ്രത്തുപടി കവളക്കൽ തോമസിന്റെ വാഴത്തോട്ടം എൽദോസ് കുന്നപ്പിള്ളി സന്ദർശിച്ചു. ഇവിടെ 320 വാഴകൾ നശിച്ചു. ചാലക്കുടി എം. പി ബെന്നി ബെഹന്നാന്റെ ജ്യേഷ്ട സഹോദരൻമാരായ കെ.ടി സണ്ണിയുടെയും കെ. ടി ബോസിന്റെയും ഭവനങ്ങൾ സന്ദർശിച്ചു അനുഗ്രഹം തേടി. വൈകുന്നേരം വേങ്ങൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും വിരമിച്ച ബെന്നി തുരുത്തിയിലിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത ശേഷം പാർട്ടി ആസ്ഥാനമായ ഇന്ദിര ഭവനിൽ എത്തി നേതാക്കളും പ്രവർത്തകരുമായി ആശയ വിനിമയം നടത്തി.
മേപ്രത്തുപടിയിൽ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. അരുൺ പോൾ ജേക്കബ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ടി.എം കുര്യക്കോസ്, കെ.എൻ സുകുമാരൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ രാജു മാത്താറ, അലി മൊയ്‌തീൻ, എൽദോ മോസ്സസ്, എം. പി സതീശൻ, മണ്ഡലം ഭാരവാഹികളായ ഖിൽജി കൂളിയാട്ട്‌, തോമസ് സി. വി, സുനിൽ കെ. ജെ എന്നിവർ കൂടെയുണ്ടായിരുന്നു.

You May Also Like

CRIME

പെരുമ്പാവൂര്‍: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂര്‍ പുന്നയം മറ്റപ്പാടന്‍ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി....

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീട്ടില്‍ മോഷണത്തിനു ശേഷം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അബിന്‍ ടോമിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു ആശാ...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ലഹരി വില്‍പ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആള്‍ക്കൂട്ടം പരസ്യമായി മര്‍ദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കഞ്ചാവ് വില്‍പ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

error: Content is protected !!